നാട്ടിലിറങ്ങിയ പുള്ളിമാന്‍ പുഴയില്‍ വീണ് ചത്തു; നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം വിഫലമായി
May 25, 2017, 23:10 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.05.2017) നാട്ടിലിറങ്ങിയ പുള്ളിമാന്‍ ആളുകളെ കണ്ടതോടെ പുഴയിലേക്ക് ചാടി. പുഴയില്‍ ചാടിയ മാനിനെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഒന്നര വയസുള്ള പുള്ളിമാന്‍ ചെറുവത്തൂര്‍ അച്ചാംതുരുത്തിയില്‍ എത്തിപ്പെട്ടത്. നാട്ടുകാരെ കണ്ടതോടെ പെട്ടെന്ന് പുള്ളിമാന്‍ ഓടുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ മുങ്ങിത്താഴുകയായിരുന്ന മാനിനെ രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും ചത്തിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ മേലത്ത്, സെക്ഷന്‍ ഓഫീസര്‍മാരായ പി വി ശശിമോഹന്‍, എം കേശവന്‍, ഡി എഫ് ഒ വിജയന്‍, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ചെറുവത്തൂര്‍ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. കൃഷ്ണരാജ് മാനിനെ പോസ്റ്റുമോര്‍ട്ടം നടത്തി പിന്നീട് സ്ഥലത്ത് തന്നെ മറവ് ചെയ്തു. കാടങ്കോട് കുളങ്ങാട്ടു മലയില്‍ നിന്നായിരിക്കാം മാന്‍ അച്ചാംതുരുത്തിയിലെത്തിയതെന്ന് സംശയിക്കുന്നതായി ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheruvathur, Kasaragod, River, Death, Natives, Chital, Achamthuruthi, Chital dies in river.