ചിന്മയാനന്ദജി ജന്മശതാബ്ദി: 22ന് 2,000 പേര്‍ വേദിയില്‍ ഒന്നിച്ചണിനിരക്കുന്ന ഗീതാലാപനം
Feb 5, 2015, 14:02 IST
കാസര്‍കോട്: (www.kasargodvartha.com 05/02/2015) ചിന്മയ മിഷന്റെ നേതൃത്വത്തില്‍ സപ്തലക്ഷ ഗീതാശ്ലോക സമര്‍പണ മഹായജ്ഞം സംഘടിപ്പിക്കുന്നു. വിദ്യാനഗര്‍ ചിന്മയ ക്യാമ്പസ്സില്‍ ഈ മാസം 22ന് നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം പേര്‍ വേദിയില്‍ ഒന്നിച്ചിരുന്ന് ഗീതാലാപനം നടത്തും.
ഈ വര്‍ഷം സ്വാമി ചിന്മയാനന്ദജിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്തര്‍ദ്ദേശീയ തലത്തിലുള്ള ആഘോഷങ്ങള്‍ മെയ് ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ എറണാകുളത്ത് നടക്കും. ജന്മശതാബ്ദിയോടനുബന്ധിച്ച് കാസര്‍കോട് ചിന്മയമിഷന്റെ നേതൃത്വത്തില്‍ ആയിരത്തോളം കുടുംബാഗങ്ങളെ പങ്കെടുപ്പിച്ച് തമസോമാ ജ്യോതിര്‍ഗമയ എന്ന പരിപാടി നടന്നിരുന്നു.
ശതാബ്ദിയോടനുബന്ധിച്ച് ഈ മാസം 10, 11, 12 തിയ്യതികളില്‍ രാവിലെ എട്ട് മുതല്‍ 10 വരെ സ്വാമി ചിന്മയാനന്ദജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇംഗ്ലീഷ് സിനിമ 'ഓണ്‍ എ ക്വസ്റ്റ്' പ്രദര്‍ശിപ്പിക്കും. കാസര്‍കോട് കൃഷ്ണ, ശ്രീകൃഷ്ണ തിയ്യറ്ററുകളിലാണ് പ്രദര്‍ശനം.
വാര്‍ത്താസമ്മേളനത്തില്‍ എ.കെ. നായര്‍, എം. നാരായണ, കെ. ബാലചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, വി.ജി. ശ്രീകുമാര്‍, പി.വി. കുഞ്ഞമ്പു നായര്‍, പ്രജിത എന്നിവര്‍ പങ്കെടുത്തു.

Keywords : Chinmaya Mission, Kasaragod, Press meet, Kerala, Press Conference, Chinmayananda Janma Shatabdi Celebration.
Advertisement:
Advertisement: