city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ ചൈനീസ് മുട്ടകള്‍ കാസര്‍കോട്ടും

കാസര്‍കോട്: (www.kasargodvartha.com 12/10/2016) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ ചൈനീസ് മുട്ടകള്‍ കാസര്‍കോട്ടെ വിപണികളിലുമെത്തി. എളുപ്പം തിരിച്ചറിയാനാകാത്ത ഇത്തരം മുട്ടകള്‍ കാസര്‍കോട് ഭാഗത്തെ ഏതാനും കടകളില്‍ എത്തിയതായി വിവരം ലഭിച്ചു. യഥാര്‍ത്ഥ കോഴിമുട്ടകള്‍ക്കൊപ്പമാണ് ഇവ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസം, ലോട്ടറി വില്‍പനക്കാരനായ ദേളി കോളിയടുക്കത്തെ സി കൃഷ്ണന്‍ ഒരു കടയില്‍ നിന്ന് വാങ്ങിയ അഞ്ച് കോഴിമുട്ടകളില്‍ രണ്ടെണ്ണം ചൈനീസ് മുട്ടകളായിരുന്നു.

വ്യാപാരികള്‍ക്ക് പോലും ഇത്തരം മുട്ടകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. നേരത്തെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള മുട്ടകള്‍ വിപണിയിലെത്തിയിരുന്നു. മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച്, റെസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ഒരുതരം ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. ആര്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, കൃത്രിമ നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മുട്ടയുടെ മഞ്ഞക്കരു ഉണ്ടാക്കുന്നത്. മുട്ടത്തോടിന് വേണ്ടി കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. തോടിന് പുറത്തുള്ള പാട പോലും ഇത്തരം വ്യാജ മുട്ടകളിലുണ്ട്. വ്യാജമാണെന്ന് തോന്നിക്കാതിരിക്കാനായി മുട്ടത്തോടിനുമുകളില്‍ കോഴിയുടെ കാഷ്ടം പുരട്ടുന്നു.

വളരെ വിദഗ്ധമായാണ് ഇത്തരം മുട്ടകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ അത്ര എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. 1990 കളില്‍ തന്നെ ചൈനീസ് മുട്ടകള്‍ വിപണികളിലെത്തിയിരുന്നു. എന്നാല്‍ ഈയടുത്താണ് കേരള വിപണയിലെത്തുന്നത്. ഇത്തരം മുട്ടകള്‍ പൊട്ടിച്ച് കഴിഞ്ഞാലും മണമൊന്നുമുണ്ടാകില്ല. ഈച്ചയോ ഉറുമ്പോ വരില്ല. മഞ്ഞക്കരു ജെല്‍ രൂപത്തിലാണ്. ഹോട്ടലുകളിലും മറ്റും ഇത്തരത്തിലുള്ള മുട്ടകള്‍ ഉപയോഗിച്ചു വരുന്നതായും സൂചനയുണ്ട്.

വൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന രാസക്കൂട്ടുകളാലാണ് മുട്ട നിര്‍മിക്കുന്നത്. നേരത്തെ ചൈനീസ് പ്ലാസ്റ്റിക് അരികളും കേരളത്തിന്റെ വിപണിയില്‍ കണ്ടെത്തിയിരുന്നു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ ചൈനീസ് മുട്ടകള്‍ കാസര്‍കോട്ടും




Also Read:  സൗമ്യ കേസ്; സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

Keywords : Merchant, Shop Keeper, Fake, Koliyadukkam, Kasaragod, Chinese egg.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia