ജില്ലയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിംഗ് 22ന്
Nov 19, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2014) സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കാസര്‍കോട്ട് പരാതി സ്വീകരിക്കും. 18 വയസില്‍താഴെയുളള കുട്ടികളുമായി ബന്ധപ്പെട്ട പരാതികളാണ് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാമൂഹ്യനീതി ദിനാഘോഷ ത്തോനുബന്ധിച്ച് സ്വീകരിക്കുന്നത്.
കുട്ടികളുടെ അവകാശലംഘനം, വിദ്യാഭ്യാസ അവകാശ നിയമം, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം എന്നിവ നടപ്പാക്കുന്നതിലെ പിഴവുകള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് സ്വീകരിക്കുന്നത്.

കുട്ടികളുടെ അവകാശലംഘനം, വിദ്യാഭ്യാസ അവകാശ നിയമം, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം എന്നിവ നടപ്പാക്കുന്നതിലെ പിഴവുകള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് സ്വീകരിക്കുന്നത്.
Keywords : Children, Sitting, Kasaragod, Kerala, Children's right commission.