city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാവലയങ്ങള്‍ വേണം: ചൈല്‍ഡ് പ്രൊട്ടക്ട് ടീം

കാസര്‍കോട്: (www.kasargodvartha.com 05.09.2017) കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം അധികൃതരോടാവശ്യപ്പെട്ടു. പാണത്തൂരില്‍ നാലര വയസുകാരി സനാ ഫാത്വിമയ്ക്കും ചേരൂരിലെ രണ്ടരവയസുകാരന്‍ ശഅബാനും നേരിട്ടത് സമാന ദുരന്തമാണ്.

സനക്ക് വെള്ളം കണ്ടാല്‍ പേടിയാണ് വെള്ളത്തില്‍ ഒരിക്കലും ഇറങ്ങില്ല. ശഅബാന്‍ പുഴ വരെ പോകാന്‍ ഒരു സാധ്യതയുമില്ല എന്നിങ്ങനെ മാതാപിതാക്കള്‍ മൃതശരീരം കിട്ടുന്നതുവരെ ആവര്‍ത്തിച്ചു പറയുന്ന സാഹചര്യമുണ്ടായി. പുഴയോര മേഖലകളില്‍ ഉള്ളവര്‍ക്ക് ബോധവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കണം. പാണത്തൂരില്‍ ഓവുചാല്‍ ആരംഭിക്കുന്ന സ്ഥലത്ത് സുരക്ഷാ ജാലി ഇല്ലായിരുന്നു.

കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാവലയങ്ങള്‍ വേണം: ചൈല്‍ഡ് പ്രൊട്ടക്ട് ടീം


ചേരൂരില്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമായിരുന്നിട്ടുപോലും ചെറിയ കുട്ടികള്‍ക്ക് വരെ പെട്ടെന്ന് ഇറങ്ങാന്‍ പറ്റും വിധം ഉള്ള പുഴക്കരയായിരുന്നു. ഇത്രയും സ്ഥലങ്ങളില്‍ മറ്റൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും പെട്ടന്ന് സുരക്ഷാ വലയങ്ങള്‍ കൊണ്ടുവരണമെന്ന്് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Child, Accident, Death, House, Family, Sana Fathima, Shaban, Drown, Child Protect Team, Children's death: Child protection team demands protection wall.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia