ശിശുദിനാഘോഷം: സ്റ്റീല്‍ പാത്രങ്ങള്‍ സംഭാവന നല്‍കി കുരുന്നുകള്‍
Nov 16, 2016, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) ആല്‍ഫ പാലിയേറ്റീവ് കെയര്‍ കാസര്‍കോട് ഹോസ്പിറ്റലില്‍ നടന്ന ശിശുദിനാഘോഷത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ സംഭാവന നല്‍കി കുരുന്നുകള്‍. ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി കെയറില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളും അവരുടെ മാതാപിതാക്കളും മറ്റ് രോഗികളും ഉള്‍പ്പെടെ 50 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ ഷസ്ഫ, യജ്ഞ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആല്‍ഫയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് സമ്മാനങ്ങളും മിഠായികളും വിതരണംചെയ്തു.
100 സ്റ്റീല്‍ പാത്രങ്ങള്‍ ചിന്മയ വിദ്യാലയം പ്രധാനധ്യാപിക സിന്ധുവിന്റെയും അധ്യാപിക മയൂരിയുടെയും സാന്നിധ്യത്തില്‍ കുട്ടികളായ അക്ഷര, ഐഡ സണ്ണി, സായ് കൃഷ്ണ, ധ്രുവ് സുനില്‍, മീനാക്ഷി, ജിത്യദാസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ആല്‍ഫ പാലിയേറ്റീവ് കെയറിനുവേണ്ടി ആല്‍ഫയില്‍ ഇപ്പോള്‍ പരിചരണത്തിലിരിക്കുന്ന പി ഐ ബഷീര്‍ പാത്രങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ആല്‍ഫയ്ക്കുവേണ്ടി ഫിസിയോ ആഷ്‌ലി മാത്യു സ്വാഗതവും സ്റ്റാഫ് നേഴ്‌സ് സോനാ തോമസ് നന്ദിയും പറഞ്ഞു. ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ നടത്തി.
Keywords: Kasaragod, Childrens-Day, Students, Hospital, Steel Plates, Donate, Physiotherapy, Parents, Patients, Chinmaya, Shasfa, Yachnjha.