city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Orphan Girls l വേർപിരിഞ്ഞ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് വിദേശത്തേക്ക് ചേക്കേറി; 10, 14 വയസുള്ള പെൺമക്കൾ അനാഥരായി; അമ്മാവൻ സഹായം തേടി പൊലീസിൽ

Children become orphans due to parental divorce

പൊലീസ് ബന്ധപ്പെട്ടെങ്കിലും രക്ഷിതാക്കൾ അനുകൂലമായി പ്രതികരിച്ചില്ല 

കാഞ്ഞങ്ങാട്: (KasargodVartha) വേർപിരിഞ്ഞ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് വിദേശത്തക്ക് കടന്നതോടെ പത്തും പതിനാലും വയസുള്ള രണ്ട് പെൺമക്കൾ വഴിയാധാരമായി. പെൺകുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ അമ്മാവൻ അഭയം തേടി പൊലീസ് സ്‌റ്റേഷനിലെത്തി. ഗൾഫിലുള്ള മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കളും കുഞ്ഞുങ്ങളെ തള്ളിപ്പറഞ്ഞുവെന്നാണ് വിവരം.

പെൺമക്കളെ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി തള്ളാനാണ് പിതാവ് വിദേശത്ത് നിന്നും പൊലീസുകാരോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. മക്കളെ നോക്കേണ്ട ഉത്തരവാദിത്തം പിതാവിനാണെന്നും തനിക്ക് തൻ്റെ പുതിയ ഭർത്താവ് പറയുന്നതുമാത്രമേ അനുസരിക്കാൻ കഴിയൂവെന്നുമാണ് മാതാവും പറഞ്ഞത്. കുഞ്ഞുങ്ങളെ ഇപ്പോൾ സംരക്ഷിക്കുന്ന അമ്മാവനാവട്ടെ ഡയാലിസിസിന് വിധേയമാകുന്ന മാതാവിനെ  പരിചരിക്കാൻ കഴിയാത്ത പരിതാപാവസ്ഥയിലുമാണ്. 

Children become orphans due to parental divorce

പെൺകുട്ടികളുടെ നിസഹായാവസ്ഥ കണ്ട് പൊലീസുകാർ പോലും സങ്കടാവസ്ഥയിലായി. തത്കാലം  അമ്മാവനോടുതന്നെ കുട്ടികളെ സംരക്ഷിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടികളുടെ അമ്മയുടെ വീട്. പിതാവ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമാണ്. 

നേരത്തെ തന്നെ കുട്ടികളുടെ മാതാപിതാക്കൾ ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിനുശേഷം ഇളയ പെൺകുട്ടികൾ രണ്ടുപേരും മാതാവിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്, ഇവരുടെ ജ്യേഷ്‌ഠൻ  പിതാവിൻ്റെ വീട്ടിലും. കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെവന്നപ്പോഴാണ് അമ്മാവൻ സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയത്. മാതാപിതാക്കൾ കയ്യൊഴിയുകയും ബന്ധുക്കൾ നിസഹായവസ്ഥയിലാവുകയും ചെയ്തോടെ രണ്ട് പെൺകുട്ടികളുടെ ജീവിതമാണ് വഴിയാധാരമായിരിക്കുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia