city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ കു­ട്ടി പ­താ­ക­വീശി

പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ കു­ട്ടി പ­താ­ക­വീശി
കാസര്‍­കോട്: പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത സ­മ­ര­ക്കാ­രോ­ടൊ­പ്പം സ്റ്റേ­ഷ­നി­ലെത്തി­യ കു­ട്ടി പാ­ത­ക­വീശി. ജി.ടി.എസ്. ത­ട്ടി­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഡ­യ­റ­ക്ടര്‍­മാ­രെ അ­റ­സ്റ്റു­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് ആ­ക്ഷന്‍ ക­മ്മി­റ്റി­യു­ടെയും സി­.പി.ഐ­യു­ടെ ട്രേ­ഡ് യൂ­ണിയന്‍ സം­ഘ­ട­നയായ എ.ഐ.ടി.യു.സി.യു­ടെയും ആ­ഭി­മു­ഖ്യ­ത്തില്‍ കാസര്‍­കോ­ട് സി.ഐ. ഓ­ഫീ­സി­ലേക്ക് മാര്‍­ച് ന­ട­ത്തി­യ­ത്.

പുതി­യ ബ­സ് സ്റ്റാന്‍­ഡില്‍ നിന്നും പ്ര­ക­ട­ന­മാ­യാ­ണ് സി.ഐ. ഓ­ഫീ­സില്‍ എ­ത്തി­യ­ത്. സ­മ­ര­ത്തി­ന് പോ­ലീ­സ് അ­നുമ­തി നല്‍­കി­യി­രു­ന്നില്ല. ഇ­തേ തു­ടര്‍­ന്ന് മാര്‍­ചില്‍ പ­ങ്കെ­ടു­ത്ത എല്ലാ­വ­രെ­യും പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്­ത് മാ­റ്റു­ക­യാ­യി­രുന്നു. സ­മ­ര­ക്കാ­രു­ടെ കൈ­യ്യില്‍ നിന്നും കൊ­ടിയും ബാ­നറും മൈ­ക്ക് സെറ്റും പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. സ്­ത്രീ­കള്‍ ഉള്‍­പെ­ടെ­യു­ള്ള­വ­രാ­ണ് മാര്‍­ചി­ല്‍ അ­ണി­നി­ര­ന്നത്.

ഇ­വര്‍­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന ഒ­രു­കു­ട്ടി പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് കൊ­ണ്ടു­വ­ന്ന എ.ഐ.ടി.യു.സി­യു­ടെ പതാ­ക സ്റ്റേ­ഷ­നില്‍­വെ­ച്ച വീ­ശി­യ­ത് ക­ണ്ടു­നി­ന്ന­വ­രില്‍ ചി­രി­പ­ടര്‍­ത്തി. കു­ട്ടി­യാ­യ­തു­കൊ­ണ്ട് പോ­ലീ­സി­ന് ത­ടയാനോ ന­ട­പ­ടി­യെ­ടുക്കാനോ ക­ഴി­ഞ്ഞ­തുമില്ല.

Keywords: Kasaragod, Police, March, Custody, Kerala, Baby, GTS Action Committee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia