സ്വയംസംരംക്ഷണത്തിനായി കുട്ടികളെ പ്രാപ്തരാക്കണം
Nov 17, 2016, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തിയ ഒരു പ്രതിയെ ശിക്ഷിച്ചതു കൊണ്ട് മാത്രം പരിഹാരമാകുന്നില്ലെന്നും ഇരയാകാതിരിക്കാനുളള സ്വയം സംരംക്ഷണം നല്‍കാന്‍ നമ്മള്‍ കുട്ടികളെ പ്രാപ്തരാക്കണമെന്നും അഡീഷണല്‍ ജില്ലാസെഷന്‍സ് ജഡ്ജ് സനു എസ് പണിക്കര്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ കോര്‍ട്ട് കോംപ്ലക്‌സിലെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായാല്‍ ആ കുട്ടിയുടെ മാനസിക നിലയ്ക്ക് മാത്രമല്ല നമ്മുടെയെല്ലാം കുട്ടികളുടെയും മാനസിക നിലയ്ക്ക് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി എല്‍ എസ് എ സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി വി ജയരാജന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു, ചൈല്‍ഡ്‌ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ എ അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഫാദര്‍ രാജു ഫിലിപ്പ് സക്കറിയ സ്വാഗതവും സപ്പോര്‍ട്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ നന്ദിയും പറഞ്ഞു.
Keywords: kasaragod, Protect, Kidnap, Childrens, Child Line, child line monitoring meeting