വീട്ടു ജോലിക്കായി വയനാട്ടില്‍ നിന്നും എത്തിച്ച 13ഉം 12ഉം വയസുള്ള പെണ്‍കുട്ടികളെ പോലീസും ലേബര്‍ ഓഫിസറും ചേര്‍ന്ന് മോചിപ്പിച്ചു, വീട്ടമ്മമാര്‍കെതിരെ കേസെടുത്തു
Dec 22, 2017, 14:28 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 22/12/2017) വീട്ടു ജോലിക്കായി വയനാട്ടില്‍ നിന്നും എത്തിച്ച 13ഉം 12ഉം വയസുള്ള പെണ്‍കുട്ടികളെ പോലീസും ലേബര്‍ ഓഫിസറും ചേര്‍ന്ന് മോചിപ്പിച്ചു. കുട്ടികളെ ജോലിക്ക് നിര്‍ത്തിയ വീട്ടമ്മമാര്‍കെതിരെ ചന്തേര പോലീസ് കേസെടുത്തു. ബീരിച്ചേരിയിലെ അഷ്‌റഫിന്റെ ഭാര്യ ടി നൂറ(35), നീലമ്പത്തെ അബ്ദുള്‍ സലാമിന്റെ ഭാര്യ റസിയ(58) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കുട്ടുകളെ വീടുകളില്‍ ജോലിക്ക് നിര്‍ത്തിയതായി ജില്ലാ ലേബര്‍ഓഫിസര്‍ കുമാരന്‍നായര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടുകളില്‍ നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു വീടുകളില്‍ പരിശോധന നടത്തിയത്. മോചിപ്പിച്ച പെണ്‍കുട്ടികളെ പരവനടുക്കം മഹിളമന്ദിരത്തില്‍ പാര്‍പ്പിച്ചു.

Keywords: News, Trikaripur, Kasaragod, Child-labour, Police, Case, Housewife, Girls, Labour officer, Child labour rescued by police and labour officer