ബാലവേലയ്‌ക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍; 4 കുട്ടികളെ മോചിപ്പിച്ചു
Jan 4, 2018, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2018) ബാലവേലയ്‌ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. ജില്ലാ തല ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും നാല് കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. ബാലവേലക്ക് നിയോഗിക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളടക്കം നാലുപേരെയാണ് മോചിപ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ പിന്നീട് പരവനടുക്കത്തെ ശിശുമന്ദിരത്തിലേക്ക് മാറ്റി. ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായാണ് ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. വനിതാ ശിശു സംരക്ഷണ വകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, ഫാക്ടറികള്‍, വീടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം കുമാരന്‍ നായര്‍, അസി. ലേബര്‍ ഓഫീസര്‍ കെ. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുകളാണ് പരിശോധനക്കിറങ്ങിയത്.
തൃക്കരിപ്പൂരിലെ രണ്ടു വീടുകളില്‍ ജോലി ചെയ്തിരുന്ന 12 ഉം 13 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെ ലേബര്‍ ഓഫീസര്‍ എം കുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മോചിപ്പിച്ചത്. തുടര്‍ന്ന് ഇവരെ സി ഡബ്ല്യു സിക്ക് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഈ ടീമില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. ശുഐബ്, സോഷ്യല്‍ വര്‍ക്കര്‍ എം എ ശോഭ, ശിശുക്ഷേമ സമിതി അംഗം പി.വി ജാനകി, ചൈല്‍ഡ് ലൈന്‍ കൊളാബ് കോര്‍ഡിനേറ്റര്‍ അനീഷ് ജോസ് എന്നിവര്‍ പങ്കെടുത്തു. വീട്ടുടമസ്ഥനെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബദിയടുക്കയില്‍ ജോലി ചെയ്യുകയായിരുന്ന അസം സ്വദേശികളായ രണ്ടു കുട്ടികളെ അസി. ലാബര്‍ ഓഫീസര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മോചിപ്പിച്ചത്. കുട്ടികളെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുകയോ ഭിക്ഷാടനത്തിനായി ഉപയോഗിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Child-labour, Investigation, Girl,Child labour; 4 child rescued.
< !- START disable copy paste -->