city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിന്‍ഫ്രാ പാര്‍ക്കിലെ ചെരുപ്പുനിര്‍മ്മാണ യൂണിറ്റില്‍ ബാലവേല: രണ്ട് കുട്ടികളെ മോചിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.06.2018)  അന്തര്‍ദേശീയ ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ആന്റി ചൈല്‍ഡ് ലേബര്‍ ടാസ്‌ക് ഫോഴ്‌സ് തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബാലവേല ചെയ്തിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെ മോചിപ്പിച്ചു. സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കിലെ ചെരുപ്പുനിര്‍മ്മാണ യൂണിറ്റില്‍ ജോലിചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെയാണ് മോചിപ്പിച്ചത്.

ജില്ലയില്‍ ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ക് ഫോഴ്‌സ് യോഗത്തിലാണ് ആന്റിചൈല്‍ഡ് ലേബര്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്.

കിന്‍ഫ്രാ പാര്‍ക്കിലെ ചെരുപ്പുനിര്‍മ്മാണ യൂണിറ്റില്‍ ബാലവേല: രണ്ട് കുട്ടികളെ മോചിപ്പിച്ചു


ജില്ലാശിശുസംരക്ഷണ യൂണിറ്റ് ഓഫീസര്‍ പി ബിജു, ജില്ലാലേബര്‍ ഓഫീസര്‍ഷാജു.കെ.എ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന്‍, ശിശുക്ഷേമസമിതി സെക്രട്ടറി മധു മുതിയക്കാല്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോഓര്‍ഡിനേറ്റര്‍ ആനീഷ്‌ജോസ്, ഡി.സി.ആര്‍.ബി സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍റസാഖ്, ബച്പ്പന്‍ ബച്ചാവോ ആന്തോളന്‍  സ്‌റ്റേറ്റ്‌കോഓര്‍ഡിനേറ്റര്‍ ഉല്ലാസ് പി സക്കറിയ, ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ശ്രീജിത്ത് എ, ഡി.സിപി.യുഔട്ട്്‌റീച്ച് വര്‍ക്കര്‍ സുനിത എന്നിവര്‍ പരിശോധയ്ക്ക് നേതൃത്വം നല്‍കി. കാസര്‍കോട് ്‌ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ പരവനടുക്കം സര്‍ക്കാര്‍ ശിശുമന്ദിരത്തിലേക്ക് മാറ്റി.

ബാലവേല - ബാലഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.

ചൈല്‍ഡ് ലൈന്‍: 1098
ജില്ലാ ലേബര്‍ ഓഫീസ്: 04994 256950
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്: 04994 256990
ശിശുക്ഷേമസമിതി (തണല്‍): 1517
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കാസര്‍കോട്്: 04994 238490
Keywords:  Kerala, kasaragod, news, child-labour, Child, Seethangoli, Kinfra Park, Child begging, Prohibitted, Child labor: Two children were rescued from Kinfra Park

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia