കുട്ടികളെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
Nov 2, 2016, 22:44 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02/11/2016) സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വീട്ടുജോലിക്ക് നിയോഗിച്ചുവെന്ന പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാരിക്കാല്‍ കണ്ണിവയല്‍ ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ തോമസ് ജോസഫിനെയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
സ്‌കൂളിലെ പ്രഥമാധ്യാപകനാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ സ്‌കൂളില്‍ നേരിട്ടെത്തി ഡി ഡി ഇ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ സംഭവത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്. സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ ഉള്‍പെടെയുള്ള വിവിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്
സ്‌കൂളിലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ വളം എത്തിക്കാനാണ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും സ്വകാര്യ ആവശ്യത്തിനല്ലെന്നുമുള്ള മറുപടിയാണ് ആരോപണ വിധേയനായ അധ്യാപകന്‍ നല്‍കിയതെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Keywords : Students, School, Teacher, Suspension, Kasaragod, Investigation, Chittarikkal, Child labor case: School teacher suspended.