Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂടർ ഇടിച്ച് 6 വയസുകാരന് ഗുരുതരം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
● കുട്ടിക്ക് തലയ്ക്ക് പിന്നിലാണ് ഗുരുതരമായ പരിക്കേറ്റത്.
● അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു
● സ്‌കൂടർ യാത്രക്കാരനെതിരെ കേസെടുക്കുമെന്ന് പൊലീസ്
മഞ്ചേശ്വരം: (KasargodVartha) മദ്രസ വിട്ട് വീട്ടിലേക്ക് പോവാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആറ് വയസുകാരനായ വിദ്യാർഥിക്ക് സ്‌കൂടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. മിയാപദവ് ബാളിയൂരിലെ എ മഹ്‌മൂദ് - ഫാത്വിമത് സഹിയ ദമ്പതികളുടെ മകൻ മുഹമ്മദ് മുഹാസിനാണ് പരുക്കേറ്റത്.
മിയാപദവ് ബാളിയൂരിൽ നടന്ന അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യം; വിദ്യാർഥിക്ക് ഗുരുതരം pic.twitter.com/AxVF1v3jYs
— Kasargod Vartha (@KasargodVartha) November 26, 2024
തിങ്കളാഴ്ച രാവിലെ 8.20 മണിയോടെയാണ് അപകടം സംഭവിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം മദ്രസ വിട്ട് നടന്നു പോകുമ്പോൾ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടികൂടിയവരാണ് കുട്ടിയെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് പിന്നിലാണ് ഗുരുതരമായി പരുക്കേറ്റത്. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. അപകട വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിരുന്നു. സ്‌കൂടർ യാത്രക്കാരെനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#KeralaAccident #ChildSafety #RoadSafety #CCTVFootage #Manjeshwaram #IndianNews