വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ പട്ടി കടിച്ചു
Oct 26, 2012, 13:00 IST

കാസര്‍കോട് : കൂട്ടുകാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പട്ടി കടിച്ചു പരിക്കേല്പിച്ചു. നെല്ലിക്കുന്ന പള്ളിവളപ്പിലെ റഫീഖിന്റെ മകള്‍ ശഹല(4) യെ ആണ് പെരുന്നാള്‍ ദിവസം ഉച്ചയ്ക്ക് പട്ടി കടിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തുടയ്ക്കും, ചെവിക്കുമാണ് കടിയേറ്റത്.
കോഴിയെ പിടിക്കാന്‍ ഓടിവന്ന പട്ടി കുട്ടികള്‍ കളിക്കുന്ന സ്ഥലത്തേക്ക് ചാടി വീഴുകയും ശഹലയെ കടിക്കുകയുമായിരുന്നു. നെല്ലിക്കുന്നിലും പരിസരങ്ങളിലും പട്ടി ശല്യം വ്യാപകമായതായി പരാതിയുണ്ട്.
പട്ടികളെ നശിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. കൂട്ടമായി സഞ്ചരിക്കുന്ന പട്ടികള്‍ നാട്ടുകാരില്‍ ഭീതി വിതയ്ക്കുന്നു. ചിലതിന് പേയുടെ ലക്ഷണമുള്ളതായി സംശയമുണ്ട്.
Keywords : House, Child,Kasaragod, Nellikunnu, Injured, Dog bite, Hospital, Kerala