city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്യൂട്ടി പാര്‍ലറില്‍ കയറിയപ്പോള്‍ ഒപ്പം കൊണ്ടുവന്ന രണ്ട് വയസുള്ള മാതൃസഹോദരിയുടെ കുട്ടി ഇറങ്ങിപ്പോയതറിഞ്ഞില്ല; ടൗണില്‍ കണ്ടെത്തിയ കുട്ടിയെ പോലീസ് അമ്മയെ വിളിച്ച് ഏല്‍പ്പിച്ചപ്പോഴും ഒന്നുമറിയാതെ യുവതി ബ്യൂട്ടി പാര്‍ലറില്‍ തന്നെ

കാസര്‍കോട്: (www.kasargodvartha.com 22.12.2017) ബ്യൂട്ടി പാര്‍ലറില്‍ കൈക്കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ ശ്രദ്ധിച്ചില്ല. പാര്‍ലറില്‍ നിന്നും കുഞ്ഞ് റോഡിലേക്കിറങ്ങി നടന്നതോടെ ഇതുവഴി പോകുകയായിരുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് തനിച്ച് നടക്കുകയായിരുന്ന രണ്ട് വയസുള്ള കുട്ടിയെ കാസര്‍കോട് ടൗണ്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ പരിചയക്കാരിലൊരാള്‍ കുട്ടിയെ തിരിച്ചറിയുകയും നഗര പരിസരത്ത് താമസിക്കുന്ന കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ സമയത്തും സംഭവമൊന്നുമറിയാതെ കുട്ടിയുമായി വന്ന യുവതി ബ്യൂട്ടി പാര്‍ലറില്‍ തന്നെയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ കാസര്‍കോട് പ്രസ് ക്ലബ്ബ് പരിസരത്ത് വെച്ചാണ് കുട്ടിയെ കിട്ടിയത്.

ബ്യൂട്ടി പാര്‍ലറില്‍ കയറിയപ്പോള്‍ ഒപ്പം കൊണ്ടുവന്ന രണ്ട് വയസുള്ള മാതൃസഹോദരിയുടെ കുട്ടി ഇറങ്ങിപ്പോയതറിഞ്ഞില്ല; ടൗണില്‍ കണ്ടെത്തിയ കുട്ടിയെ പോലീസ് അമ്മയെ വിളിച്ച് ഏല്‍പ്പിച്ചപ്പോഴും ഒന്നുമറിയാതെ യുവതി ബ്യൂട്ടി പാര്‍ലറില്‍ തന്നെ

ഇതിന് മുമ്പും ഇത്തരത്തില്‍ രക്ഷിതാക്കള്‍ കുട്ടിയെ മറന്നുപോയ സംഭവം കാസര്‍കോട്ട് ഉണ്ടായിരുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ കഴിഞ്ഞത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ നഗരങ്ങളിലും മറ്റും സജീവമായതായി പ്രചരണം ശക്തമായിരിക്കുമ്പോഴാണ് തനിച്ച് നടക്കുകയായിരുന്ന കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത്.

Keywords:  Kerala, kasaragod, news, Missing, Police, Child, child goes missing; found after an hour

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia