ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച പതിനഞ്ചോളം ബൈക്കുകള്‍ പോലീസ് പിടികൂടി
Feb 28, 2016, 08:30 IST
കാസര്‍കോട്: www.kasargodvartha.com 28.02.2016) നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച പതിനഞ്ചോളം ബൈക്കുകള്‍ പോലീസ് പിടികൂടി. വിദ്യാനഗര്‍, ചെര്‍ക്കള, ബി സി റോഡ് ജംഗ്ഷന്‍, പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിയിലായത്.
അമിതവേഗതയിലും മദ്യപിച്ചും ഓടിച്ചതിന് 12 ഓളം ബൈക്കുകളും പിടികൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ പെരുകുകയാണ്. പിടിയിലായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയെല്ലാം ആര്‍ ടി ഒ ഓഫീസില്‍ വിളിച്ചുവരുത്തി ആര്‍ ടി ഒ, പി എച്ച് സാദിഖലി ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും പിഴയടപ്പിച്ചതിനുശേഷം വാഹനങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും ആര്‍ സി ഉടമയ്‌ക്കെതിരെയും കേസെടുക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. കുട്ടി ഡ്രൈവര്‍മാര്‍ ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ച് അപകടങ്ങള്‍ വരുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് പോലീസിന്റെ സഹായത്തോടെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: kasaragod, Students, Bike, Police, Vidya Nagar, Cherkala, Press Club,