city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ധനസഹായം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ധനസഹായം നല്‍കി
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ശ്രമഫലമായി പെരുമ്പള കടവില്‍ മുങ്ങി മരിച്ച് കുട്ടികളുടെ കുടുംബത്തിനും കാസര്‍കോട് കസബ കടപ്പുറത്ത് തോണി അപകടത്തില്‍ മരണപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും കടല്‍ ക്ഷോഭത്തില്‍ വള്ളവും മത്സ്യബന്ധന സാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്കുമുള്ള ധനസഹായം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.വിതരണം ചെയ്തു.
പെരുമ്പളക്കടവില്‍ കക്കവാരാന്‍പോയി അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ച കുടുംബത്തിനുള്ള രണ്ട് ലക്ഷം രൂപയും കാസര്‍കോട് കസബ കടപ്പുറത്ത് തോണി അപകടത്തില്‍ മരണപ്പെട്ട സോമന്‍, നിജേഷ് എന്നിവരുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ വീതവും കടല്‍ ക്ഷോഭത്തില്‍ വള്ളവും മത്സ്യബന്ധന സാമഗ്രികളും നഷ്ടപ്പെട്ട ഗ്രൂപ്പിന് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം നല്‍കിയത്.

ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജി. നാരായണന്‍, മത്സ്യത്തൊഴിലാളി കടാശ്വാസ സമിതി അംഗം ആര്‍. ഗംഗാധരന്‍, മമ്മു ചാല, താഹസില്‍ദാര്‍ മോഹന്‍ദാസ്, വില്ലേജ് ഓഫീസര്‍ എ.ദേവദാസ്, സി.എ.അബ്ദുല്ലക്കുഞ്ഞി സംബന്ധിച്ചു.

Keywords: Kasaragod, N.A Nellikunnu, CM, Fund.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia