city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിജീവനം: ടൂവീലര്‍ വിതരണം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അതിജീവനം പദ്ധതിയില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള സൈഡ് വീല്‍ ഘടിപ്പിച്ച ടൂവീലര്‍ വിതരണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 21 ന് രാവിലെ 11.30 ന് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍വ്വഹിക്കും.

ഗ്രാമവികസന, വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് റിഹാബിലിറ്റേഷന്‍ സെന്റര്‍, റഫറല്‍സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. നീലേശ്വരം താലൂക്ക് ആശുപത്രി, വിവിധ സി എച്ച് സികള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ജനനശ്രവണ വൈകല്യ നിര്‍ണയ ഉപകരണം സംസ്ഥാന വികലാംഗ ഫോറം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുളളയില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ഗോപിനാഥന്‍ ഏറ്റുവാങ്ങും. പുനര്‍ഭവ സ്വയംതൊഴില്‍ പദ്ധതുയുടെ ഭാഗമായി വിവിധ ഉപകരണങ്ങളുടെ വിതരണം ജില്ലയിലെ എം എല്‍ എമാര്‍ നിര്‍വ്വഹിക്കും.

ശയ്യാവലംബിതരായിട്ടുളളവര്‍ക്കുളള വാട്ടര്‍ബെഡ് വിതരണോദ്ഘാടനം റവന്യു മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. നഗരസഭ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

അതിജീവനം: ടൂവീലര്‍ വിതരണം മുഖ്യമന്ത്രി നിര്‍വ്വഹിക്കുംരാജ്യത്ത് ആദ്യമായി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് രൂപീകരിച്ച സവിശേഷ പദ്ധതിയാണ് അതിജീവനം. സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ സംസ്ഥാനതല നിര്‍വ്വഹണ ഏജന്‍സിയായും കാസര്‍കോട് ജില്ലാപഞ്ചായത്ത് ജില്ലാതല നിര്‍വ്വഹണ ഏജന്‍സിയുമായാണ് അഞ്ച് വര്‍ഷമായി ജില്ലയില്‍ ദേശീയ വികലാംഗ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്.

എന്‍ പി ആര്‍പി ഡി വിഹിതവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള പദ്ധതി വിഹിതവും ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ജില്ലാതല സമഗ്ര പുനരധിവാസ കേന്ദ്രം, കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രം, റഫറല്‍ സെന്ററുകള്‍, വൈകല്യ സൗഹൃദ ഭവനങ്ങള്‍, സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി പെട്ടിക്കട, പുനര്‍ഭവ സ്വയംതൊഴില്‍ സംരംഭങ്ങള്‍, ടോക്കിംഗ് ലൈബ്രറി, ടോക്കിംഗ് കമ്പ്യൂട്ടര്‍, ബഡ്‌സ് സ്‌ക്കൂള്‍, ഐ ടി എന്‍ഹാന്‍സിംങ്ങ് പ്രോഗ്രാം, സൈന്‍ ലാംഗ്വേജ് ട്രെയിനിംഗ് എന്നിങ്ങനെയുളള സമഗ്ര പദ്ധതികളാണ് അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സുവ നിയമം: വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം
Keywords:  Kasaragod, Handicape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia