മുഖ്യമന്ത്രിയും 4 മന്ത്രിമാരും ജില്ലയില്‍
Aug 26, 2014, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2014) വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നാല് മന്ത്രിമാരും ചൊവ്വാഴ്ച രാവിലെ ജില്ലയിലെത്തി. തിരക്കിട്ട പരിപാടികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ രമേഷ് ചെന്നിത്തല, കെ.പി മോഹനന്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ജില്ലയിലുള്ളത്.
സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ 100-ാം ജന്മ ദിനാഘോഷ പരിപാടികള്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ സംബന്ധിച്ചു. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.കരുണാകരന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് 12 ന് പടന്നക്കാട് കാര്‍ഷിക കോളജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്ക്, സെന്റിനറി മെമ്മോറിയല്‍ ഫാം ഓഫീസ്, ലേഡീസ് ഹോസ്റ്റല്‍ അനക്‌സ്, നീരാപ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കൃഷി മന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12.30 ന് ജില്ലാ ബാങ്കിന്റെ പടന്ന ശാഖ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഉദുമയില്‍ നടക്കുന്ന പരിപാടിയില്‍ രമേഷ് ചെന്നിത്തല സംബന്ധിക്കും.
Also Read:
ശങ്കരാചാര്യരുടേയും സായ് ബാബയുടേയും അനുയായികള്‍ ഏറ്റുമുട്ടി
Keywords: Kasaragod, Kerala, Minister, Inauguration, Oomen Chandy, Ramesh Chennithala,
Advertisement: