city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണം'

'എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണം'
കാസര്‍കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി മുഖ്യമന്ത്രിക്ക് ഫാക്‌സ് അയച്ചു. കലക്ക്‌ട്രേറ്റനു മുമ്പില്‍ നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സത്യാഗ്രഹ സമരം ഒത്തു തീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നതാണ് ഫാക്‌സ് സന്ദേശത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ധാര്‍മ്മിക സമരത്തില്‍ പങ്കുചേരാന്‍ പൊതുജനങ്ങളോടും സംഘടനകളോടും ദുരിതബാധിതരുടെ കുടുംബാംഗങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രഖ്യാപനത്തിലെ മറ്റൊന്നും നടപ്പിലായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. രണ്ട് ദിവസങ്ങളിലായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, പി.വി സുധീര്‍ കുമാര്‍, ബി.അഷ്‌റഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുരളിമാസ്റ്റര്‍, പ്രൊഫ: ടി.സുരേന്ദ്രനാഥ്, വി.വി പ്രഭാകരന്‍, ഷരീഫ് കൊവഞ്ചി, അബ്ബാസ് മുതലപ്പാറ, മധു എസ് നായര്‍, പി.കൃഷ്ണന്‍ പുല്ലൂര്‍, നെയ്തല്‍ കൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ വി.കെ വിനയന്‍ സ്വാഗതം പറഞ്ഞു.

നഷ്ട പരിഹാരം കണക്കാക്കുന്നതിന് ട്രൈബ്യൂണല്‍ സ്ഥാപിക്കുക,ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഒരു മാസത്തിനകം നീക്കുമെന്ന് താങ്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും 1 വര്‍ഷമാവാറായിട്ടും നീക്കിയിട്ടില്ല. ബാരലുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ഇപ്പോള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ യുദ്ധകാലടിസ്ഥാ നത്തില്‍ നടപ്പിലാക്കുക,മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ട പരിഹാരം ഉടന്‍ വിതരണം ചെയ്യുക. കമ്മീഷന്റെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഉടന്‍ നടപ്പിലാക്കുക, രോഗികള്‍ക്ക് നല്ല ചികിത്സയും പരിചരണവും ലഭ്യമാക്കുക. ഇപ്പോള്‍ ആയൂര്‍ വേദ,ഹോമിയോ മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല.മറ്റ് ചികിത്സാ സംവിധാനങ്ങളും നിശ്ചലമായിരിക്കുന്നു. ഇത് ഉടന്‍ പരിഹരിക്കേണ്ടതാണ്, എ.പി.എല്‍ കാര്‍ഡിലുള്‍പ്പെട്ട ദുരന്തബാധിതരുടെ കുടുംബത്തിന് ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്ന് അങ്ങ് പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിത കുടുംബങ്ങള്‍ എല്ലാവര്‍ക്കും ബി.പ.എല്‍ കാര്‍ഡ് അനുവദിക്കുകയും അവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യുക, പ്രധാന മന്ത്രി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചത്.

Keywords: Kasaragod, Endosulfan, Oommen chandy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia