city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹസമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം

എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹസമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
Abbas Mudaplappara
എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹസമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
Abdul Rahim
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ രണ്ടുമാസത്തോളമായി കലക്ട്രേറ്റ് പരിസരത്ത് നടത്തിവരുന്ന സത്യാഹഗ്രഹസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ഫോറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കപ്പിലില്‍ നിന്ന് കാണാതായ കുഡ്‌ലു അയ്യപ്പഭജനമന്ദിരത്തിനു സമീപത്തെ പ്രദീപ് രാജിന്റെ തിരോധാനത്തെ കുറിച്ച് ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാര്‍, ഐ.സി.എഫ് ലണ്ടന്‍, എ.യു.സി മുംബൈ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

ആബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം കൂവത്തൊട്ടി, സി.എം. എ ജലീല്‍, മസൂദ് ബോവിക്കാനം, മുഹമ്മദ് കെ. എ തായലങ്ങാടി, രമാദേവീ നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അബ്ബാസ് മുതലപ്പാറ (പ്രസിഡന്റ)്, ഉസ്മാന്‍ കടവത്ത്, സി.എം.എ ജലീല്‍, ശാരദ ചെറുവത്തൂര്‍, മുഹമ്മദ് കെ. എ(വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ റഹീം കൂവത്തൊട്ടി(ജന.സെക്രട്ടറി), കെ.പി സുഭാഷ് നാരായണന്‍, രമാദേവി നീലേശ്വരം, മുഹമ്മദ് ഗാസാലി ഐഡിയല്‍, മല്ലിക എം. ചേനക്കോട്(ജോ.സെക്രട്ടറി), മസൂദ് ബോവിക്കാനം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kasaragod, Oommen Chandy, Endosulfan-victim, CM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia