city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടാംവിള നെല്‍കൃഷി വിളവെടുപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയകൂട്ടായ്മകള്‍ അനിവാര്യമെന്ന് പിണറായി

കാസര്‍കോട്:(www.kasargodvartha.com 11/03/2018) കാഞ്ഞങ്ങാട് കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാന മഹേത്സവത്തിന്റെ ഭാഗമായുള്ള നെല്‍കൃഷി വിളവെടുപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉത്സവാഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള കൃഷി വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കൃഷിചെയ്ത രണ്ടാം വിള നെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയില്‍ നല്ല നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കും. വീട്ടില്‍ ചെറിയ തോതില്‍ കൃഷിയിറക്കാന്‍ എല്ലാവരും തയ്യാറാവുന്നു. കൃഷിയിലേക്ക് കേരളം തിരിച്ച് വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഇതിന് കൃഷി വകുപ്പ് നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ നെല്‍ക്കൃഷി ചെയ്യാന്‍ തയ്യാറാവണം. നെല്‍കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥലങ്ങള്‍ മറ്റ് കൃഷിക്ക് പ്രയോജനപ്പെടുത്താം.

രണ്ടാംവിള നെല്‍കൃഷി വിളവെടുപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയകൂട്ടായ്മകള്‍ അനിവാര്യമെന്ന് പിണറായി


ഒരു സ്ഥലവും തരിശിടാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മേധാവി ഡേ.പി. ചൗഡപ്പ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ജില്ലാ കൃഷി ഓഫിസര്‍ ആര്‍ ഉഷാദേവി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാ രാധാകൃഷ്ണന്‍, എം.വി.രാഘവന്‍, ഡോ.ടി.എസ്. മനോജ് കുമാര്‍, പ്രൊഫ.ഡോ. പി.ജയരാജ്, പി.രാജന്‍ പെരിയ, വേണുഗോപലന്‍ നമ്പ്യാര്‍, കണ്ണന്‍കുഞ്ഞി, വേണുഗോപാലന്‍, സി വി.ഗംഗാധരന്‍, ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രണ്ടാംവിള നെല്‍കൃഷി വിളവെടുപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയകൂട്ടായ്മകള്‍ അനിവാര്യമെന്ന് പിണറായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Revenue Minister, Inauguration, Pinarayi-Vijayan, Chief Minister  inaugurating the yield of paddy 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia