city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി­ഴ­ ഒ­ടു­ക്കി­യില്ല; പി­ടി­ച്ചെ­ടുത്ത ലോ­റി­യിലെ കോ­ഴി­കള്‍ ചത്തു

പി­ഴ­ ഒ­ടു­ക്കി­യില്ല; പി­ടി­ച്ചെ­ടുത്ത ലോ­റി­യിലെ കോ­ഴി­കള്‍ ചത്തു
ആദൂര്‍ : കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കാസര്‍കോട്ടേ­ക്ക് ക­ടത്തിയ ലോ­റി പോ­ലീസ് അ­ധി­കൃ­തര്‍ പി­ടി­കൂ­ടി­യെ­ങ്കിലും പി­ഴ­യട­ച്ച് കൊണ്ടു­പോ­കാ­ത്ത­തി­നാല്‍ ലോ­റി­ക­ളിലെ കോ­ഴി­കള്‍ ച­ത്തു­വീണു. ആദൂര്‍ എസ്.ഐ. ദാമോദരനും സം­ഘ­വു­മാ­ണ് കോ­ഴി­ക­ള്ള­ക്ക­ടത്ത് പിടികൂ­ടി­യത്. 

വെ­ള്ളി­യാഴ്­ച പുലര്‍­ച്ചെ ആ­ദൂര്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പി­രി­ധി­യില്‍ ചൂരി പള്ളത്തുവെച്ചാ­ണ് കോ­ഴി ക­ള്ള­ക്കട­ത്ത് പി­ടി­കൂ­ടി­യ­ത്. 128 പെട്ടി­ക­ളി­ലാ­യാ­ണ് കോ­ഴി­ക­ളെ അ­ട­ക്കം­ചെ­യ്­തി­രു­ന്നത്. പെ­ട്ടി ഒ­ന്നില്‍ പതിനാറ് കോഴി­ക­ള്‍ വീ­ത­മാ­ണു­ള്ളത്. ഇ­തിന്റെ രേഖകളുണ്ടെന്ന് പ­റ­ഞ്ഞു­വെ­ങ്കിലും ഡ്രൈ­വര്‍­ക്ക് ഹാ­ജ­രാ­ക്കാന്‍ ക­ഴി­ഞ്ഞില്ല. തു­ടര്‍ന്ന് കോഴി­ലോ­റി കൊ­മേ­ഴ്‌­സ്യല്‍ ടാ­ക്‌­സ് ഇന്റ­ലി­ജന്‍­സ് വി­ഭാ­ഗ­ത്തി­ന് കൈ­മാ­റി. ടാ­ക്‌­സ് അ­ധി­കൃ­തര്‍ 75,000 രൂ­പ പി­ഴ­ചു­മ­ത്തി­യെ­ങ്കി­ലും രേ­ഖ­ക­ളു­ണ്ടെ­ന്ന് പറ­ഞ്ഞ് പി­ഴ­യ­ട­ക്കാ­തി­രി­ക്കു­ക­യാ­യി­രുന്നു.

ഇ­തേ­തു­ടര്‍­ന്നാ­ണ് ലോ­റി ആ­ദൂര്‍ സ്‌­റ്റേഷ­നു മു­ന്നില്‍ നിര്‍­ത്തി­യി­ട്ടു. ഇ­വി­ടെ നി­ന്നാ­ണ് നി­രവ­ധി കോ­ഴി­കള്‍ ച­ത്തത്. ഇ­തു­സം­ബ­ന്ധിച്ച രേ­ഖ­കള്‍ പി­ന്നീ­ട് ഹാ­ജ­രാ­ക്കി­യെ­ങ്കിലും ബ­ദി­യ­ടു­ക്ക വഴി­പോ­കേണ്ട ലോ­റി ആ­ദൂര്‍ വ­ഴി പോ­യ­തി­നാ­ലാ­ണ് പി­ഴ ഈ­ടാ­ക്കി­യ­തെന്നും പോ­ലീസും കൊ­മേ­ഴ്‌­സ്യല്‍ ടാ­ക്‌­സ് വി­ഭാ­ഗവും അ­റി­യിച്ചു. അ­തേ­സമ­യം ആ­ദൂര്‍ എസ്.ഐ. മ­ന­പൂര്‍­വ്വം കോ­ഴിവ­ണ്ടി ബ­ദി­യ­ടു­ക്ക സ്‌­റ്റേ­ഷന്‍ പി­രി­ധി­യില്‍­വെ­ച്ച് പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു­വെന്നാ­രോ­പി­ച്ച് പൗള്‍­ട്രിഫാം അ­സോ­സി­യേ­ഷന്‍ രംഗ­ത്ത് വ­ന്നു.

Keywords: Adoor, Lorry, Fine, Hen's, Dead, Smuggling    Chicken lorry seized 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia