ബായാര്‍പദവില്‍ കോഴിക്കടയ്ക്ക് തീവെച്ചു
Apr 15, 2012, 13:22 IST
ഉപ്പള: ബായാര്‍പദവില്‍ കോഴിക്കടയ്ക്ക് തീവെച്ചു. കടയിലുണ്ടായിരുന്ന എഴുപത്തഞ്ചോളം കോഴികള്‍ ചത്തു. ബായാര്‍ പദവിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കടയ്ക്കാണ് തീവെച്ചത്. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഒരാള്‍ തീവെച്ചതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൈവളിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിയെ പിടികൂടണമെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം പെര്‍വാഡ് ആവശ്യപ്പെട്ടു.
Keywords: Chicken sop, burnt, Bayarpadavu, Uppala, Kasaragod