കുമ്പളയില്‍ വീണ്ടും കോഴിക്കടത്ത് പിടികൂടി; 50,000 രൂപ പിഴയീടാക്കി വിട്ടുകൊടുത്തു
Jun 14, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 14.06.2016) കുമ്പളയില്‍ വീണ്ടും കോഴിക്കടത്ത് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ സീതാംഗോളിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് കര്‍ണ്ണാടകയില്‍ നിന്നും കോഴികളെ കടത്തിവരികയായിരുന്ന മിനിലോറി പിടികൂടിയത്.
നികുതി വെട്ടിച്ചാണ് കോഴികളെ കടത്തുന്നതെന്ന് ബോധ്യമായതോടെ മിനിലോറി പോലീസ് കസ്റ്റഡിയിലെടുക്കുകയും സെയില്‍ടാക്‌സിന് കൈമാറുകയും ചെയ്തു. 50, 000 രൂപ പിഴയീടാക്കിയ ശേഷം കോഴിവാഹനം വിട്ടുകൊടുത്തു. കാലവര്‍ഷം തുടങ്ങിയതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് കുമ്പളയില്‍ നിന്നും കോഴിക്കടത്ത് പിടികൂടുന്നത്.

Keywords: Kasaragod, Kumbala, Police, Custody, Chicken, Mini Lorry, Sale Tax, Monsoon, Karnataka, Seethamgoli.