നികുതി വെട്ടിച്ച് വീണ്ടും കോഴിക്കടത്ത്; രണ്ടേകാല്‍ ലക്ഷം രൂപ പിഴയീടാക്കി
Jun 9, 2016, 11:17 IST
കുമ്പള: (www.kasargodvartha.com 09.06.2016) കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് വീണ്ടും കോഴിക്കടത്ത്. ബുധനാഴ്ച വൈകിട്ട് മിയാപ്പദവില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കോഴികളെ കടത്തി വരികയായിരുന്ന ലോറി പിടികൂടുകയായിരുന്നു.
രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ അത് നല്‍കിയില്ല. 90 ബോക്‌സ് കോഴികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയും കോഴികളും പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സെയില്‍ ടാക്‌സിന് കൈമാറി. രണ്ടേകാല്‍ ലക്ഷം രൂപ പിഴയീടാക്കിയ ശേഷം ലോറി വിട്ടുകൊടുക്കുകയായിരുന്നു.

Keywords: Kasaragod, Tax, Chicken, Police, Lorry, Wednesday, Miyappadav, Custody, Box, Salestax.