കോഴിക്കൂട് തീയിട്ട് നശിപ്പിച്ചു; 4 കോഴികള്‍ ചത്തു, പരാതിയുമായി ഉടമ പോലീസില്‍
Feb 26, 2019, 10:41 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2019) കോഴിക്കൂട് തീയിട്ടു നശിപ്പിച്ചതായി പരാതിയുമായി ഉടമ പോലീസിലെത്തി. നുള്ളിപ്പാടി ചെന്നിക്കരയിലെ ജഗതീഷിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂടാണ് അജ്ഞാതന്‍ തീയിട്ടു നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കോഴിക്കൂട് കത്തുന്നതായി കണ്ടതെന്നും ഉടന്‍ തീയണച്ചെങ്കിലും അപ്പോഴേക്കും കൂട് പൂര്‍ണമായും കത്തിനശിച്ചതായും ജഗതീഷ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടിനകത്തുണ്ടായിരുന്ന നാല് പൂവന്‍ കോഴികളും ചത്തു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഒരാളെ സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുന്നതായി കണ്ടതായും ജഗദീഷ് പരാതിപ്പെട്ടു.
കൂടിനകത്തുണ്ടായിരുന്ന നാല് പൂവന്‍ കോഴികളും ചത്തു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഒരാളെ സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുന്നതായി കണ്ടതായും ജഗദീഷ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Chicken shed set fire; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Chicken shed set fire; complaint lodged
< !- START disable copy paste -->