ശബരിമല സീസണിലും വില കൂടുന്നു: ഇറച്ചിക്കോഴി വില 150 രൂപ കടന്നു; ഉപഭോക്താക്കൾ ആശങ്കയിൽ
● തമിഴ്‌നാട്ടിൽ നിന്ന് കോഴി എത്തുന്നില്ലെന്നാണ് മൊത്തക്കച്ചവടക്കാരുടെ വിശദീകരണം.
● മൊത്തക്കച്ചവടക്കാർ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നുവെന്ന് ചില്ലറ വ്യാപാരികൾ ആരോപിക്കുന്നു.
● വരാനിരിക്കുന്ന ക്രിസ്മസും ന്യൂ ഇയറുമാണ് വിലവർധനവിന് പിന്നിലെ ലക്ഷ്യമെന്ന് സംശയം.
● വില വർധനവ് തുടരാനാണ് സാധ്യതയെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു.
കുമ്പള: (KasargodVartha) പൊതുവെ ശബരിമല സീസണിൽ വില കുറയാറുള്ള ഇറച്ചിക്കോഴിക്ക് വില കിലോയ്ക്ക് 150 രൂപ കടന്നു. കഴിഞ്ഞ ആഴ്ച 115 രൂപ മുതൽ 130 രൂപ വരെയായിരുന്നു ഇറച്ചിക്കോഴിക്ക് ചില്ലറ വിൽപ്പനക്കാർ വില ഈടാക്കിയിരുന്നത്.
പൊടുന്നനെ വില 150 രൂപയായി ഉയർന്നതിൽ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഇത് കോഴിക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കിയുള്ള വില വർദ്ധനവാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് കോഴി എത്തുന്നില്ലെന്നാണ് മൊത്തക്കച്ചവട വ്യാപാരികൾ നൽകുന്ന വിശദീകരണം. എന്നാൽ, ചില്ലറ വിൽപ്പന വ്യാപാരികൾ ഇത് അംഗീകരിക്കുന്നില്ല. ഇത് മൊത്തക്കച്ചവടക്കാർ മനഃപൂർവം ഉണ്ടാക്കുന്ന കൃത്രിമ വിലക്കയറ്റമാണെന്നാണ് ചില്ലറ വ്യാപാരികളുടെ ആക്ഷേപം. ഈ വാദത്തെ ഉപഭോക്താക്കളും ശരിവെക്കുന്നുണ്ട്.
സാധാരണയായി ശബരിമല സീസണിൽ ഇറച്ചിക്കോഴിക്ക് വില ഇടിയാറാണ് പതിവ്. എന്നാൽ, ഈ പ്രാവശ്യം ഇത് കൂട്ടാനാണ് മൊത്തക്കച്ചവടക്കാർ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ക്രിസ്മസും, ന്യൂ ഇയറുമൊക്കെയാണ് ഈ വിലവർദ്ധനവിന് പിന്നിലെ ലക്ഷ്യമെന്ന് പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇനിയും കോഴി വില ഉയരാനാണ് സാധ്യതയെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു.
പച്ചക്കറികൾക്കും, കോഴിയിറച്ചിക്കും വില തോന്നുംപടി ഉയർത്തുമ്പോഴും വിപണിയിൽ ഇടപെടാൻ മടിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Chicken price crosses ₹150 in Kumbala despite Sabarimala season, leading to allegations of artificial scarcity.
#ChickenPriceHike #SabarimalaSeason #KasaragodNews #Kumbala #PriceRise #MarketIntervention






