city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീ­മേ­നി­യില്‍ കോഴി പ്രസവിച്ചു

ചീ­മേ­നി­യില്‍ കോഴി പ്രസവിച്ചു
ചെറുവത്തൂര്‍: കോ­ഴി­ക്ക് മു­ല­വ­രു­മ്പോള്‍ അതും സം­ഭ­വിക്കും എ­ന്ന് സം­ഭ­വി­ക്കാ­ത്ത കാ­ര്യ­ത്തെ കു­റി­ച്ച് ഒ­രു പ­ഴം­ചൊല്ലു­ണ്ട്. എ­ന്നാല്‍ ചീ­മേ­നി­യില്‍ കോ­ഴി­ക്ക് മു­ല വ­ന്നി­ല്ലെ­ങ്കിലും കോ­ഴി­യു­ടെ പ്രസ­വം യാ­ഥാര്‍­ത്ഥ്യ­മാ­യി­രി­ക്കു­ക­യാണ്. ഈ സാ­ഹ­ച­ര്യ­ത്തില്‍ വരും കാ­ല­ങ്ങ­ളില്‍ കോ­ഴി­ക്ക് മു­ല വ­ന്നെ­ന്നു­മി­രി­ക്കും. അ­തി­നാല്‍ പ­ഴ­ഞ്ചൊല്ലു­ക­ളില്‍ പ­തി­രി­ല്ലെ­ന്ന് പ­റ­യു­ന്ന­വര്‍ ര­ണ്ടുവ­ട്ടം ആ­ലോ­ചി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ചീ­മേ­നി പുലിയന്നൂരിലെ ടി.പി. ഭരതന്റെ വീട്ടിലെ മുട്ടക്കോഴിയാ­ണ് ശ­നി­യാഴ്ച വൈ­കിട്ട് പ്രസവി­ച്ചത്. വീ­ട്ടു­കാ­രെ സാ­ക്ഷി­യാ­ക്കി­ വീ­ട്ടി­ന്റെ വ­രാ­ന്ത­യി­ലാണ് പ്ര­സ­വം. അതി­നാല്‍ സംഭ­വം വി­ശ്വ­സി­ക്കാ­നേ നി­വൃ­ത്തി­യു­ള്ളു. കോഴി മുട്ടയിടാന്‍ അടയിരിക്കാ­റില്ല. എന്നാല്‍ എല്ലാ ദിവസവും മുട്ടയിടു­മെന്ന് വീട്ടുകാര്‍ പറയുന്നു.

പൊക്കിള്‍ കൊടിയോടുകൂടിയാ­ണ് വെ­ളു­ത്ത നി­റ­ത്തി­ലുള്ള കോഴിക്കുഞ്ഞ് പുറത്ത്് വന്ന­ത്. പ്രസവിച്ച ഉടന്‍ തന്നെ കോഴി പുറത്തേക്ക് പോ­യി. കുഞ്ഞിനെ തുണിയില്‍ പൊ­തിഞ്ഞ് സംരക്ഷിച്ചിരിക്കുക­യാ­ണ് വീ­ട്ടു­കാര്‍. ഒ­രു­വര്‍­ഷം പ്രാ­യ­മുള്ള കോ­ഴി­യെ ഭ­രതന് കു­ടും­ബശ്രീ മു­ഖേ­ന­യാ­ണ് വ­ളര്‍­ത്താന്‍ കി­ട്ടി­യത്. കോഴി പ്രസവിച്ചു എന്ന വിവരം നാടാകെ പ­ര­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഒട്ടേറെപ്പേര്‍ ത­ള്ള­യെയും കു­ഞ്ഞി­നേയും കാ­ണാ­നെ­ത്തു­ന്നു­ണ്ട്.

കോ­ഴി­യു­ടെ ഉ­ദ­ര­ത്തില്‍ നി­ന്നും പു­റ­ത്തു­വ­രാ­തെ കു­ടു­ങ്ങി­പ്പോ­കു­ന്ന മു­ട്ട വ­യ­റ്റില്‍­വെ­ച്ച് ത­ന്നെ വി­രി­ഞ്ഞു പുറ­ത്ത് വ­ന്ന­താ­കാ­മെ­ന്ന് ചീ­മേ­നി മൃ­ഗാ­ശു­പ­ത്രി­യി­ലെ വെ­റ്റ­റിന­റി സര്‍­ജന്‍ ടി. പ്ര­ശാ­ന്ത് പ­റ­ഞ്ഞു.

Kywords: Home, Sitout, Hen, Evening, Cloth, Puliyannur, Bharathan, Delivery, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia