കോഴിയങ്കപ്പോരില്‍ ചോരപൊടിയുന്നു; പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി ഏഴു പേര്‍ അറസ്റ്റില്‍, 13 കോഴികളും കോഴിവാളുകളും പിടിച്ചെടുത്തു
Jul 24, 2017, 12:41 IST
ബദിയടുക്ക: (www.kasargodvartha.com 24.07.2017) അതിര്‍ത്തിയില്‍ അവധി ദിവസങ്ങളില്‍ കോഴിയങ്കപ്പോരില്‍ ചോരപൊടിയുന്നു. ബദിയടുക്ക പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി ഏഴു പേരെ അറസ്റ്റു ചെയ്തു. 13 കോഴികളെയും കോഴിവാളുകളും പിടിച്ചെടുത്തു. ബദിയടുക്ക ബാഡൂര്‍ മട്ടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു കോഴികളെ പിടികൂടുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. കോഴിയംഗം നടന്ന സ്ഥലത്ത് നിന്നും 2,500 രൂപയും പിടിച്ചെടുത്തു.
ബാഡൂരിലെ രാമമൂല്യ (53), രാമനായിക്ക് (58) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഉമേഷ് (50), സുധാകര ഷെട്ടി (60) എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ഈ കോഴിയങ്ക സംഘത്തെ പിടികൂടി തിരിച്ചുവരുന്നതിനിടയിലാണ് കിളിങ്കാറില്‍ കോഴിയങ്ക നടക്കുന്നതായുള്ള വിവരം ലഭിച്ചത്. ഇവിടെ നടത്തിയ റെയ്ഡില്‍ ഒമ്പത് കോഴികളും കോഴി വാളുകളും പിടിച്ചെടുത്തു. 760 രൂപയും പിടികൂടിയിട്ടുണ്ട്. സ്വസ്ഥിക് (23), അച്യുതന്‍ (35), സന്തോഷ് (20), ഗണേശ് (38), ജോണ്‍ ഡിസോജ (52) എന്നിവരെ അറസ്റ്റു ചെയ്തു. എ എസ് ഐമാരായ വിജയന്‍, വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
Keywords: Kasaragod, Kerala, news, Police-raid, chicken fight; 7 arrested