ജില്ലയില്‍ കോഴിക്കള്ളക്കടത്തും മദ്യസ്പിരിറ്റ് കടത്തും വര്‍ധിക്കുന്നു
Jun 9, 2016, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2016) അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കോഴിമദ്യസ്പിരിറ്റ് കടത്തുകളും മറ്റ് അനധികൃതകടത്തുകളും വര്‍ധിച്ചു. കാലവര്‍ഷം തുടങ്ങിയതിനുശേഷം ഒരാഴ്ചക്കിടെ മഞ്ചേശ്വരം, കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി മൂന്ന് കോഴിക്കടത്ത് വാഹനങ്ങളാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 90 ബോക്‌സ് കോഴികളുമായി വരികയായിരുന്ന ലോറി മിയാപ്പദവില്‍വെച്ച് കുമ്പള സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
ലോറിയും കോഴികളും സെയില്‍ടാക്‌സിന് കൈമാറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ പിഴയീടാക്കിയ ശേഷം വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തും കോഴിക്കടത്ത് വാഹനം പോലീസ് പിടികൂടിയിരുന്നു. വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കോഴിവാഹനം ഒരുലക്ഷം രൂപ പിഴയീടാക്കിയ ശേഷമാണ് വിട്ടുകൊടുത്തത്. ഇതിന് തലേദിവസവും മഞ്ചേശ്വരത്ത് കോഴിക്കടത്ത് പിടികൂടിയിരുന്നു. മഞ്ചേശ്വരത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മതിയായ പരിശോധനയില്ലാതെയാണ് അധികൃതര്‍ പല വാഹനങ്ങളും കടത്തിവിടുന്നത്.
നികുതി വെട്ടിച്ചുള്ള കോഴിക്കടത്ത് വാഹനങ്ങളെല്ലാം പിടികൂടുന്നത് പോലീസാണ്. സെയില്‍ടാക്‌സ് അധികൃതരാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെങ്കിലും അവര്‍ നിഷ്‌ക്രിയരാണ്. പോലീസ് കോഴിവണ്ടികള്‍ പിടികൂടി സെയില്‍ടാക്‌സിനെ ഏല്‍പ്പിക്കുന്നതല്ലാതെ സ്വന്തം നിലയില്‍ സെയില്‍ ടാക്‌സ് ഇത്തരം അനധികൃത കടത്തുകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ദിനം പ്രതി ലോഡുകണക്കിന് കോഴിവാഹനങ്ങളാണ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുപോകുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കോഴികളെ കൊണ്ടുവരുന്നത്.
നികുതി വെട്ടിച്ച് മാത്രമല്ല കടത്ത്. രോഗം ബാധിച്ച കോഴികളെയും കടത്തുന്നുണ്ട്. ഇതുസംബന്ധിച്ചും പരിശോധനയുണ്ടാകുന്നില്ല. ഈ ചെക്ക്‌പോസ്റ്റിലൂടെ മദ്യവും സ്പിരിറ്റും വന്‍തോതില്‍ കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാറില്‍ കടത്തുകയായിരുന്ന 367 വിദേശമദ്യം മഞ്ചേശ്വത്തുനിന്നും പോലീസ് പിടികൂടിയിരുന്നു. പോലീസ് മാത്രമാണ് ഇപ്പോള്‍ കള്ളക്കടത്തുകള്‍ പിടികൂടുന്നത്. മറ്റ് ക്രമസമാധാനപാലനങ്ങള്‍ക്കിടയിലാണ് പോലീസ് കള്ളക്കടത്തുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നത്.
അനധികൃതകടത്തുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രത്യേക വകുപ്പുകളെല്ലാം ഈ പ്രശ്‌നത്തില്‍ അലംഭാവം കാണിക്കുകയാണെന്ന് വിമര്‍ശമനമുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലൂടെ കേരളത്തിലേക്ക് വരുന്ന പാര്‍സല്‍ ലോറികളില്‍ പലതിലും കള്ളക്കടത്തുസാധനങ്ങളുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം കുമ്പളയില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള എട്ടുലോറികളാണ് പിടികൂടിയത്. ഇതില്‍ ആറുലോറികളില്‍ നിന്ന് അരക്കോടി രൂപ വിറ്റുവരവുള്ള സാധനങ്ങളാണ് കണ്ടെടുത്തത്. ആറുലക്ഷം രൂപ നികുതി ഈടാക്കിയ ശേഷം ലോറിയും സാധനങ്ങളും വിട്ടുകൊടുക്കുകയായിരുന്നു.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബാഗ്, തേക്ക് ഉരുപ്പടികള്‍ മുതലായവയാണ് ബാഗിലുണ്ടായിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നികുതി വെട്ടിച്ച് ലോറികളില്‍ ഇവ കടത്തിക്കൊണ്ടുവരികയായിരുന്നു. മൊത്തം 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഒരാഴ്ചക്കിടെ കാസര്‍കോട്ടേക്ക് നികുതിവെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയത്.
Keywords : Kasaragod, Lorry, Chicken, Police, Chicken and spirit smuggling racket.