ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണവും ചരിത്ര സെമിനാറും ജുലായ് 11ന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍
Jul 8, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2016) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച ആദ്യ മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ നൂറ്റി അമ്പത്തൊമ്പതാമത് ജന്മദിനം ജൂലായ് 11ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്റെയും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജന്മദിനാചരണ പരിപാടിയില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണ സമ്മേളനവും ഏകദിന ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും കേരള ഹൈക്കോടതി മുന്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപല്‍ ഡോ. പി വി പുഷ്പജയുടെ അധ്യക്ഷതയില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് കെ വി മോഹന്‍ മേനോന്‍ സ്വാഗതവും ചരിത്ര വിഭാഗം മേധാവി പ്രൊഫ. പി ടി സെബാസ്റ്റ്യന്‍ നന്ദിയും പറയും.
'പാര്‍ലമെന്ററി ജനാധിപത്യം, ഇന്ത്യന്‍ അവസ്ഥ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറില്‍ കേരള സര്‍വ്വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രഭാഷ് വിഷയാവതരണം നടത്തും. മുന്‍ എം പി ഡോ. ടി സീമ, മുന്‍ എ ഐ സി സി സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിക്കും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടും ആ പദവി അലങ്കരിച്ച ഏക മലയാളിയുമാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ലെജിസ്ലേച്ചര്‍, ജുഡിഷറി, എക്‌സിക്യൂട്ടീവ് എന്നീ മൂന്നു മേഖലകളിലും ശ്രദ്ധേയനായ ശങ്കരന്‍ നായര്‍ നവഭാരത ശില്‍പികളില്‍ പ്രമുഖനാണ്.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊ. രാജശേഖരന്‍ നായര്‍ (സെക്രട്ടറി, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍), ഡോ. പി റ്റി സെബാസ്റ്റ്യന്‍ (ഹെഡ് ഓഫ് പി ജി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്), രാജീവന്‍ സി പി (നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്) എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kanhangad, Nehru-college, Birthday, Chetoor Shankaran Nair, Indian National Congress, Arts and Science, Seminar, Memories, Inauguration, Chettur Shankaran Nair remembrance program in Kanhangad Nehru college on July 11th.