വനിതാ മതിലിനു നേരെ ചേറ്റുകുണ്ടിലുണ്ടായ അക്രമം; 36 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jan 5, 2019, 15:15 IST
ബേക്കല്‍: (www.kasargodvartha.com 05.01.2019) വനിതാ മതിലിനു നേരെ ചേറ്റുകുണ്ടിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 36 ബി ജെ പി പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ വ്യാപക അക്രമം അരങ്ങേറിയത്. സംഭവത്തില്‍ 500 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഡി വൈ എസ് പിയുടെ വാഹനം തകര്‍ത്തതിനും പോലീസിനു നേരെ കല്ലേറ് നടത്തിയതിനും അഡീഷണല്‍ എസ് പി പി ബി പ്രശോഭിന്റെ പരാതി പ്രകാരവും, അഞ്ച് പോലീസ് വാഹനങ്ങള്‍ അക്രമിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സി ഐ വികെ വിശ്വംഭരന്റെ പരാതി പ്രകാരവും, ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിനെ ആക്രമിച്ചതിന് എസ് ഐയുടെ പരാതിപ്രകാരവുമാണ് 500 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് വാഹനങ്ങളെ കൂടാതെ എട്ട് സ്വകാര്യവാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Attack, Chettukkundu attack; 36 BJP workers arrested
< !- START disable copy paste -->