ഗാര്‍ഡിന് നെഞ്ചുവേദന; ട്രെയിന്‍ ഒന്നര മണിക്കൂറോളം കാസര്‍കോട്ട് നിര്‍ത്തിയിട്ടു
Sep 25, 2017, 22:58 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) പൂനെയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിലെ ഗാര്‍ഡിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഒന്നര മണിക്കൂറോളം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. പാലക്കാട് സ്വദേശി അരുണിനാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തനിക്ക് ദേഹാസ്വാസ്ഥ്യമുള്ളതായി അരുണ്‍ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയും വിവരം റെയില്‍വെ സ്റ്റേഷന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. കുഴഞ്ഞുവീണ അരുണിനെ ഉടന്‍ തന്നെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.45 മണിയോടെയാണ് ട്രെയിന്‍ കാസര്‍കോട്ട് നിര്‍ത്തിയിട്ടത്. 10.15 മണിയോടെ മംഗളൂരുവില്‍ നിന്നും മറ്റൊരു ഗാര്‍ഡിനെ വരുത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.
ഈ സമയത്ത് മറ്റു ട്രെയിനുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Train, Railway Station, Hospital, Treatment, News, Guard, Heart Attack, Chest pain for guard; train stopped.