ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
Mar 3, 2012, 18:10 IST
ചെറുവത്തൂര്‍: പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ മൂലം ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് നൂറ്റാണ്ടുകളോളം പഴക്കമുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും അനശ്യാസ പ്രവര്‍ത്തിയിലേര്‍പ്പെട്ടവരും മദ്യവും മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നവരുമാണ് ഇവിടെയുള്ളത്. പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതും വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്നതും ഇക്കൂട്ടര്‍ക്ക് സഹായകരമാവുന്നുണ്ട്. പല ക്രിമിനലുകളുടെയും ഒളിത്താവളം കൂടിയാണ് ഈ കെട്ടിടം.
ഏഴ് മാസം മുമ്പ് കണ്ണൂര്‍ സ്വദേശിയായ യുവാവാവിനെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പാസഞ്ചര്‍ ട്രെയിനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 28ന് ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ഉപയോഗ ശൂന്യമായ കിണറില്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. പത്ത് ദിവസം മുമ്പ് റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നു. പഞ്ചായത്ത് അധികൃതരും റെയില്‍വേയും പോലീസും ഒത്തൊരുമിച്ച് പ്രശ്‌നം ഗൗരവകരമായി കൈകാര്യം ചെയ്താല്‍ മാത്രമേ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയുള്ളൂ.

Keywords: Kasaragod, Cheruvathur, Railway station, Police, KASARAGODVARTHA, KASARAGODNEWS.