ചെറുവത്തൂര്‍ റെയിഞ്ച് ഫെസ്റ് സമാപിച്ചു
Apr 11, 2012, 23:39 IST

പടന്ന: ചെറുവത്തൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്രസാ മാനേജ്മെന്റ് അസോസിയേഷന്‍ സംയുക്തമായി സംഘടിപ്പിച്ച മുഅല്ലിം വിദ്യാര്‍ത്ഥി ഫെസ്റില്‍ മുഅല്ലിം വിഭാഗത്തില്‍ മുനവ്വിറുല്‍ ഇസ്ലാം കാടങ്കോട്, റഹ്മാനിയ്യ മദ്രസ ഒന്നാം സ്ഥാനവും താജുല്‍ ഇസ്ലാം ചെറുവത്തൂര്‍ കൊവ്വല്‍ രണ്ടാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ മഹ്മൂദിയ്യ മദ്രസ മാവിലാടം ഒന്നാം സ്ഥാനവും തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസ പയ്യങ്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ പി. സുലൈമാന്‍ മൌലവിയെ കലാപ്രതിഭയായ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ യു.എം. ജമാലുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ഉമര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിതരണം ചെയ്തു. സമ്മാനങ്ങള്‍ ടി.സി.കുഞ്ഞബ്ദുല്ലഹാജിയും സര്‍ട്ടഫിക്കറ്റ് പി.അബ്ദുല്‍ സലാമും പൊതുപരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് പി.വി. അഹമ്മദ് ശരീഫ് ഹാജി, എം.കെ.എം. മൊയ്തീന്‍, മഅല്ലിം സേവന അവാര്‍ഡ് പി.വി. മുഹമ്മദ് ഹാജി വിതരണം ചെയ്തു. ഒ.ടി.അബ്ദുസ്സമദ് മൌലവി, പി.പി. അബ്ദുല്‍ റഹ്മാന്‍ മൌലവി, വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി, കെ.എം.സി. ഇബ്രാഹിം, കെ.പി. മൊയ്തീന്‍കുഞ്ഞി മൌലവി, എല്‍.കെ.സി. അഹമ്മദ് ഹാജി, എം. സഹീദ് ദാരിമി, അബ്ദുല്‍ നാഫിഹ് അസ്അദി പ്രസംഗിച്ചു.