വിവാഹതട്ടിപ്പ് വീരനായ ചെറുവത്തൂര്‍ സ്വദേശി ആറളത്ത് അറസ്റ്റില്‍
Apr 1, 2016, 07:30 IST
ആറളം: (www.kasargodvartha.com 01.04.2016) വിവാഹതട്ടിപ്പ് വീരനായ ചെറുവത്തൂര്‍ സ്വദേശി ആറളത്ത് പോലീസ് പിടിയിലായി. രണ്ട് വിവാഹം മറച്ചുവെച്ച് മൂന്നാമതും വിവാഹിതനായ മൂലയില്‍ മുത്തലിബി (35) നെയാണ് ആറളം എസ് ഐ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ആറളം ഫാമിന് സമീപത്തെ നിഷയുടെ പരാതിയിലാണ് മുത്തലിബിനെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. നാലുവര്‍ഷം മുമ്പാണ് മുത്തലിബ് നിഷയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. മുത്തലിബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നിഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പിലും മലപ്പുറത്തും ഇയാള്‍ക്ക് ഭാര്യമാരുള്ളതായി വ്യക്തമായത്.
പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി. നേരത്തെ വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് മുത്തലിബ് നിഷയെ വിവാഹം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Keywords: Marriage, Fraud, Youth, Cheruvathur, Arrest, Kasaragod, Muthalib, Complaint.