city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍­ഷ്യല്‍ ആര്‍­ട്‌സ് ലോ­ക ചാ­മ്പ്യന്‍­ഷി­പ്പില്‍ ചെ­റു­വ­ത്തൂര്‍ സ്വ­ദേ­ശി അ­നില്‍ കു­മാര്‍

മാര്‍­ഷ്യല്‍ ആര്‍­ട്‌സ് ലോ­ക ചാ­മ്പ്യന്‍­ഷി­പ്പില്‍  ചെ­റു­വ­ത്തൂര്‍ സ്വ­ദേ­ശി അ­നില്‍ കു­മാര്‍
ചെ­റു­വ­ത്തൂര്‍: ജ­പ്പാ­നി­ലെ ഒ­സാ­ക്ക­യില്‍ വേള്‍­ഡ് മി­ക്‌­സ്­ഡ് മാര്‍­ഷ്യല്‍ ആര്‍­ട്‌­സ് ചാ­മ്പ്യന്‍­ഷി­പ്പില്‍ ചെ­റു­വ­ത്തൂര്‍ ഗ്രാന്‍ഡ് മാ­സ്‌­റ­റര്‍ തെ­യ്‌­കോണ്‍ഡോ അ­ക്കാ­ദ­മി­യി­ലെ മാ­സ്­റ്റര്‍ പി.വി.അ­നില്‍ കു­മാര്‍ മി­ക­വാര്‍­ന്ന പ്ര­കട­നം കാഴ്ച വെ­ച്ചു.

ലോ­ക­ത്തി­ലെ വിവി­ധ രാ­ജ്യ­ങ്ങ­ളില്‍ നി­ന്നാ­യി 600 ല്‍പ­രം ആ­യോ­ധ­ന ക­ലാ അ­ഭ്യാ­സി­ക­ളും 100ല്‍പ­രം മാ­സ്റ്റേ­ഴ്‌­സ്-ഗ്രാന്‍­ഡ് മാ­സ്റ്റേ­ഴ്‌­സ് എ­ന്നി­വ­ര­ും ചാ­മ്പ്യന്‍­ഷി­പ്പില്‍ ഒ­ത്തു­ചേര്‍ന്നു. ഈ മ­ത്സ­ര­ത്തില്‍ പ­ങ്കെ­ടു­ത്ത് ഇ­ന്ത്യന്‍ പ­താ­ക­യേന്തി­യ ഏക ഇ­ന്ത്യ­ക്കാ­രന്‍ എ­ന്ന­തി­ലുപ­രി മ­ല­യാ­ളി­താ­ര­വു­മെ­ന്ന് ബ­ഹു­മ­തിയും അ­നില്‍ കു­മാ­റി­ന് സ്വ­ന്തം.

മ­ത്സ­ര­ത്തി­ന്റെ സ­മാ­പ­ന വേ­ള­യില്‍ ഓര്‍­ഗ­നൈ­സേ­ഷന്‍ പ്ര­സിഡ­ണ്ട് മാ­ക്­ഇന്‍­സ് ചെ­യര്‍­മാന്‍ കാംഞ്ചോ സു­ഗിഹാ­ര എ­ന്നി പ്രമു­ഖ ഗ്രാന്‍­ഡ് മാ­സ്റ്റര്‍­മാര്‍ ക­രാ­ട്ടെ­യി­ലെ ഉ­യര്‍­ന്ന ഡി­ഗ്രി­കളി­ലൊന്നാ­യ 'ഷി­ഹാന്‍' സര്‍­ട്ടി­ഫി­ക്ക­റ്റ് നല്‍­കി ആ­ദ­രി­ച്ചു.

ആ­യോ­ധ­ന ക­ല­യി­ലു­ള്ള മി­ക­വി­ലും, ആ­ത്മാര്‍­ത്ഥ­തയും ക­ണ­ക്കി­ലെ­ടു­ത്താ­ണ് അ­നില്‍­കു­മാ­റിന് ഈ പദവി ഓ­ര്‍ഗ­നൈ­സേ­ഷന്‍ നല്‍­കി­യത്.

Keywords: Martial arts, World championship, Japan, Participate, Cheruvathur, Native, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia