ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ വേസ്റ്റ് ബോക്‌സ് ഒരുക്കി ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ
Sep 9, 2016, 12:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09/09/2016) വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ വേസ്റ്റ് ബോക്‌സുകള്‍ ഒരുക്കി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മണിയറ മാധവന്‍, ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാന്‍ ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി.
ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കാനുളള ആറ് വേസ്റ്റ് ബോക്‌സുകളാണ് ഭാരവാഹികള്‍ കൈമാറിയത്. ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ രക്ഷാധികാരി അബ്ദുര്‍ റസാഖ് ഹാജി, ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ ഭാരവാഹികളായ അനില്‍ കുമാര്‍ പത്രവളപ്പില്‍, ജയന്‍ ചെറുവത്തൂര്‍, ഷരീഫ് മാടാപ്പുറം, അറഫാത്ത് ചെറുവത്തൂര്‍, ലുഖ്മാന്‍ കൈതക്കാട്, രഞ്ജിത്ത് കാവുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു

Keywords: Kasaragod, Kerala, Cheruvathur, waste, waste dump, Cheruvathur Facebook Koottayma installs Waste bin in High tech bus stand.