city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘര്‍ഷത്തിന് അയവു വരാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു

സംഘര്‍ഷത്തിന് അയവു വരാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു
ചെറുവത്തൂര്‍: പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സി പി എമ്മിന്റെ സംസ്ഥാന ഹര്‍ത്താലിനിടെ ചെറുവത്തൂരിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷത്തിന് അയവു വരാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു. ചെറുവത്തൂര്‍, മടക്കര, പടന്ന പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടു പോലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ല. പോലീസിന്റെ ശ്രദ്ധ തിരിച്ചു കൊണ്ട് ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണ്. ചെറുവത്തൂര്‍ മടക്കര മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് സംഘര്‍ഷത്തിനിടയില്‍ തകര്‍ക്കപ്പെട്ടത്. ഏകദേശം 30 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കും തകര്‍ക്കപ്പെട്ടു.

ഇതിനു പുറമെ സി പി എമ്മിന്റെയും, മുസ്ലിം ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. ചെറുവത്തൂര്‍ എരിഞ്ഞിക്കീലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റതോടെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. അക്രമം തടയാന്‍ പോലീസിന് മൂന്ന് തവണ ഗ്രനേഡുകള്‍ പ്രയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് രോഗിയെ കൊണ്ടുപോവുകയായിരുന്ന കാര്‍, ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. വീടുകള്‍ക്ക് നേരെയും കല്ലേറ് നടന്നു. സ്വകാര്യ ബസ് ജീവനക്കാരനായ തിമിരിയിലെ രഞ്ജിത്ത് ചെറുവത്തൂര്‍ പയ്യങ്കിയില്‍ ആക്രമിക്കപ്പെട്ട സംഭവം വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായി.
പടന്ന, മടക്കര മേഖലയിലെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച ആറ് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മടക്കരയിലെ ഇസ്മായില്‍, നൗഫല്‍, ഷംസീര്‍, വിപിന്‍, രതീശന്‍, സരുണ്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ ചെറുവത്തൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സര്‍വ്വകക്ഷി സമാധാന യോഗം ചേര്‍­ന്നു. ഞായറാഴ്ച ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേ­തൃ­ത്വ­ത്തിലും സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Keywords: Cheruvathur, Harthal, Clash, Police, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia