city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധികൃതരേ കണ്‍തുറക്കൂ... ചേരൂര്‍ തൂക്കുപാലം അപകടഭീഷണിയിലാണ്

ചെര്‍ക്കള: (www.kasargodvartha.com 09.01.2018) ആയിരത്തിലേറെ കുടുംബങ്ങള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്ന ചേരൂര്‍ തൂക്കുപാലം അപകട ഭീഷണിയില്‍. കുത്തിയൊഴുകുന്ന ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ആടിയുലയുന്ന പാലത്തിലൂടെ കുരുന്നുകളെ സ്‌കൂളിലേക്കയക്കുന്ന അമ്മമാരുടെ നെഞ്ച് പിടയുകയാണ്. ചെങ്കള- ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് അറ്റകുറ്റപണിയുടെ അഭാവത്താല്‍ അപകട ഭീഷണിയിലായിരിക്കുന്നത്.

തൂക്കുപാലത്തിന്റെ ഇരുഭാഗത്തുമുള്ള കൈവരികളുടെ നെട്ടുകള്‍ പലതും തുരുമ്പെടുത്ത് ഇളകി മാറിയ നിലയിലാണ്. ഇരുമ്പ് വടവും കമ്പികളും തുരുമ്പെടുത്തും കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചിലത് അടര്‍ന്ന് മാറിയ നിലയിലുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത തൂക്കുപാലത്തില്‍ യഥാസമയങ്ങളില്‍ നടത്തേണ്ടിയിരുന്ന അറ്റകുറ്റപണികളുടെ അഭാവമാണ് പാലത്തിലിപ്പോള്‍ അപകട ഭീതി ഉയര്‍ത്താനിടയാക്കിത്.

അധികൃതരേ കണ്‍തുറക്കൂ... ചേരൂര്‍ തൂക്കുപാലം അപകടഭീഷണിയിലാണ്

125 മീറ്ററോളം നീളവും ഒന്നര മീറ്റര്‍ വീതിയുമുള്ളതാണ് തൂക്കുപാലത്തിനുള്ളത്. ഇരുകരകളിലും പണിത കോണ്‍ക്രീറ്റ് തൂണുകളില്‍ ഇരുമ്പുവടംകൊണ്ട് ബന്ധിച്ചാണ് പാലം താങ്ങി നിര്‍ത്തുന്നത്. 15 വര്‍ഷം മുമ്പ് 36 ലക്ഷം രൂപ ചെലവിലാണ് പാലം പണിതത്. കാസര്‍കോട്, ഉദുമ എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു പാലം പണിതത്. പാലം പണിയാന്‍ സഹായിച്ചവരാരും നാളിതുവരെയായി അറ്റകുറ്റപണിക്ക് തുകയനുവദിക്കാത്തതാണ് പാലത്തിന്റെ ശോച്യാവസ്ഥയ്ക്കിടയാക്കിയത്.

ഇരുകരകളിലേക്കും വാഹനങ്ങളിലെത്തണമെങ്കില്‍ 15 കിലോമീറ്ററോളം ചുറ്റി പെരുമ്പളകടവ് പാലം വഴിയോ തെക്കില്‍ പാലം വഴിയോ യാത്ര ചെയ്യേണ്ടിവരും. ചെങ്കള പഞ്ചായത്തിലെ ചേരൂരിനെയും ചെമ്മനാട് പഞ്ചായത്തിലെ വയനാംകുഴിയെയും ബന്ധിപ്പിക്കുന്ന തൂക്കു പാലത്തിന്റെ ഇരുകരകളിലും ഇപ്പോള്‍ ടാര്‍ ചെയ്ത അപ്രോച്ച് റോഡുകളുണ്ട്. ഇരുഭാഗങ്ങളിലുമുള്ള വിദ്യാലയങ്ങളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ തൂക്കുപാലം വഴി ഭീതിയോടെയാണ് പോകുന്നത്.

റോഡ് പാലത്തിനൊപ്പം തടയണയും പണിതാല്‍ നിരവധി സമീപ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരവുമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പാലം പണിയണമെന്നാവശ്യപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരന് ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജിറ മുഹമ്മദ് കുഞ്ഞി നിവേദനം നല്‍കി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം എന്നിവവരുടെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bridge, Cherkala, Kasaragod, Natives, News, Memorandum, Cheroor bridge in bad condition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia