city-gold-ad-for-blogger

വീട് അക്രമിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധം: ചെര്‍ക്കളം

വീട് അക്രമിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധം: ചെര്‍ക്കളം
കാസര്‍കോട്: സാമൂഹ്യ ദ്രോഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംഘടനകള്‍ തീകൊണ്ട് തലചൊറിയാന്‍ തുനിയരുതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്റെ വിദ്യാനഗറിലെ വീട് അക്രമിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ചെര്‍ക്കളം.

വീട് അക്രമിക്കുകയോ അതുപോലുള്ള അര്‍ത്ഥശൂന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ചെയ്യുന്നത് രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണ്. തങ്ങള്‍ക്കൊന്നുമില്ലെന്ന് സ്വയം കണക്കാക്കി അന്യരെ ദ്രോഹിക്കാനുള്ള നീക്കം അപലപനീയമാണ്. അബ്ദുല്‍ റഹ്മാന്റെ വീടിന് നേരെ നടന്ന അക്രമത്തിന് പിന്നിലെ ഗൂഢാലോചന,അതിന് പിന്നിലെ ഉത്തരവാദി ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശനവും ശക്തവുമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു.

Keywords: Cherkalam Abdulla, A. Abdul Rahman, House, Attack, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia