city-gold-ad-for-blogger

'ചെര്‍ക്കളം ദി മാന്‍ ഓഫ് ആക്ഷന്‍'; ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ ജീവചരിത്രം ഒരുങ്ങുന്നു; ഗ്രന്ഥരചന നിര്‍വ്വഹിക്കുന്നത് ആത്മസുഹൃത്ത് ബി സി എ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 25.10.2018) 'ചെര്‍ക്കളം ദി മാന്‍ ഓഫ് ആക്ഷന്‍'... ചെര്‍ക്കളത്തിന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവചരിത്രം ഉടന്‍ തയ്യാറാക്കും. ചെര്‍ക്കളത്തെ കുറിച്ചുള്ള പുസ്തകമെഴുതുന്നതിന് കുടുംബത്തിന്റെ സമ്മതപത്രം കഴിഞ്ഞ ദിവസം ചെര്‍ക്കളത്തിന്റെ വസതിയായ കീ സാനക്ക് വില്ലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി സി എ റഹ് മാന് കൈമാറി.
'ചെര്‍ക്കളം ദി മാന്‍ ഓഫ് ആക്ഷന്‍'; ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ ജീവചരിത്രം ഒരുങ്ങുന്നു; ഗ്രന്ഥരചന നിര്‍വ്വഹിക്കുന്നത് ആത്മസുഹൃത്ത് ബി സി എ റഹ് മാന്‍

ചെര്‍ക്കളത്തിന്റെ മക്കളായ സി എ മുഹമ്മദ് നാസര്‍, സി എ അഹ് മദ് കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മത പത്രം കൈമാറിയത്. ചെര്‍ക്കളത്തെ കുറിച്ചുള്ള ജീവചരിത്രം ജനുവരിയില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി സി എ റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെര്‍ക്കളത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ പൊതുജീവിതത്തിന്റെ നേര്‍രേഖ അനാവരണം ചെയ്യുന്ന പുസ്തകമാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കുകയും വര്‍ഷങ്ങളോളം എം എല്‍ എയും ഒരു തവണ മന്ത്രിയാവുകയും ചെയ്ത ചെര്‍ക്കളം മത- സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് നിര്‍വ്വഹിച്ച സംഭാവനകള്‍ വിലപ്പെടുത്താണെന്നും അതുകൊണ്ടു തന്നെ ഗ്രന്ഥ രചന വലിയ വെല്ലുവിളിയാണെന്നും ബി സി എ റഹ് മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cherkalam The Man of Action; Biography will release soon, Cherkalam Abdulla, kasaragod, Book-release, Book, News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia