city-gold-ad-for-blogger

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണം: ചെര്‍ക്കളം

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണം: ചെര്‍ക്കളം
കാസര്‍കോട്: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വൈദ്യുതി ചാര്‍ജ്ജ് 60 ലക്ഷം കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് ചെര്‍ക്കളം ചോദിച്ചു.

സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ റഗുലേറ്ററി അതോറിറ്റിക്ക് വിടുന്നത് ഗവണ്‍മെന്റിന് നടപ്പിലാക്കാന്‍ കഴിയാത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് മേല്‍ ഏല്‍പ്പിച്ച ഈ ഭാരം കുറക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് സത്വര നടപടി സ്വീകരിക്കണം. പെട്രോള്‍ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചിരുന്നു. ഇതുപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെയും കാരണമാകും. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തിലൂടെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Cherkalam Abdulla, Electricity charge increase, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia