യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കണം: ചെര്‍ക്കളം
May 1, 2012, 18:56 IST
ജനാധിപത്യ മുന്നേറ്റത്തിന്റെ ആറുപതിറ്റാണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന റാലിയോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെര്‍ക്കളം അബ്ദുല്ല. എ. അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹമീദലി ഷംനാട്, എം.എല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദ് അലി, മണ്ഡലം പ്രസിഡന്റ് എല്‍.എ മഹമൂദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.എന്‍ കടവത്ത്, പി.എച്ച് അബ്ദുല്ല കുഞ്ഞി, കെ.എസ് ശിഹാദ് ഇടുക്കി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എ. എ ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം കടവത്ത്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, അഷ്‌റഫ് എടനീര്‍, ഇബ്രാഹിം ബേര്‍ക്ക, മഹ്മൂദ് കുളങ്കര, ബി.ടി അബ്ദുല്ലകുഞ്ഞി, സുലൈമാന്‍ ചൗക്കി, ഖലീല്‍, കബീര് ബേര്‍ക്ക, ഖാലിദ് പച്ചക്കാട്, സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുലിക്കുന്ന് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ശേഷം സ്പീഡ് വെ ഗ്രൗണ്ടിലാണ് പൊതു സമ്മേളനം നടന്നത്. ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Youth League, Cherkalam Abdulla, IUML.