ജനന മരണ കാര്യങ്ങളില്‍ പോലും കെഎംസിസി പുലര്‍ത്തുന്ന തല്‍പരത മാതൃകാപരം: ചെര്‍ക്കളം
Sep 23, 2017, 16:53 IST
മുളിയാര്‍:(www.kasargodvartha.com 23/09/2017) ജനന മരണ കാര്യങ്ങളില്‍ പോലും കെഎംസിസി പുലര്‍ത്തുന്ന തല്‍പരത മാതൃകാപരമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. മയ്യിത്ത് പരിപാലനത്തിനുള്ള ടെന്റുകളുടെ വിതരണം കൂടി ഏറ്റടുത്തതോടെ കെഎംസിസിയുടെ കാരുണ്യ മുഖം കൂടുതല്‍ ശോഭിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളിലും നിര്‍ധരരെ സഹായിക്കുന്നതിലും കെ എം സി സി പുലര്‍ത്തുന്ന തല്‍പരത സമാനമില്ലാത്ത മനുഷ്യത്വത്തിന്റെ മാതൃകാ മുഖമാണ് വ്യക്തമാക്കുന്നതെന്നും ദൈവപ്രീതി ലക്ഷ്യം വെച്ചുള്ളതാണെന്നും ചെര്‍ക്കളം പറഞ്ഞു. ദുബൈ മുളിയാര്‍ പഞ്ചായത്ത് കെ എം സി സി സഹകരണത്തോടെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ജമാഅത്തുകള്‍ക്ക് കൈമാറുന്ന മയ്യിത്ത് പരിപാലന ടെന്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സാഹായത്തോടെ മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മയ്യിത്ത് പരിപാലന ടെന്റ് വിതരണ വേദിയില്‍ പഞ്ചായത്തിലെ ബാക്കി വരുന്ന ജമാഅത്ത് പള്ളികള്‍ക്കും ടെന്റ് നല്‍കുന്നതിനായി കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഉദാരമതികള്‍ സദസ്സില്‍ നിന്നും വേദിയില്‍ നിന്നും വാഗ്ദാനങ്ങളുമായി എഴുന്നേറ്റു. മയ്യത്ത് പരിപാലനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തികൊണ്ടിരിക്കെ കരുണ്യ സഹായം നല്‍കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനിടെയാണ് മനുഷ്യസ്‌നേഹികളായ പ്രവര്‍ത്തകര്‍ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നത്.
പതിനായിരകണക്കിന് ബൈത്തുറഹ്മ നിര്‍മ്മിക്കുന്ന ലീഗിന്റെയും കെഎംസിസിയുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്ന കുബുദ്ധികള്‍ക്കുള്ള മറുപടിയാണ് ഈ വാഗ്ദാന പെരുമഴയെന്ന് വെള്ളിക്കോത്ത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Muliyar, Kasaragod, Cherkalam Abdulla, KMCC, Muslim-league, President, Cherkalam Abdulla on KMCC

പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് മല്ലം പദ്ധതി വിഷദീകരിച്ചു. കല്ലട്ര മാഹിന്‍ ഹാജി, എ ബി ശാഫി, ഖാലിദ് ബെള്ളിപ്പാടി, എം കെ അബ്ദുര്‍ റഹ് മാന്‍, മുനീര്‍ ചെര്‍ക്കള, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി എം അഷ്‌റഫ്, പി എ ഹസൈനാര്‍, ബാത്തിഷ പൊവ്വല്‍, മുനീര്‍ ബന്താട്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ഷഫീഖ് മൈക്കുഴി, ഖാദര്‍ ആലൂര്‍, നിസാം ബോവിക്കാനം, ബി എം ഹാരിസ്, അഷ്‌റഫ് പാക്യാര, എം അബ്ദുല്ല കുഞ്ഞി ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി, കെ ശാഫി ഹാജി ആദൂര്‍, ബി കെ ഹംസ, ബി എം അബൂബക്കര്‍, ജമാല്‍ മുണ്ടക്കൈ പ്രസംഗിച്ചു.