Symposium | 'അവകാശങ്ങൾ യഥാവിധി ലഭിക്കുന്നില്ല', വേലി തന്നെ വിള തിന്നുകയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ
പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ വേണ്ടിയാണ് സിമ്പോസിയം സംഘടിപ്പിച്ചത്
കാസർകോട്: (KasaragodVartha) അവകാശങ്ങൾ യഥാവിധി ലഭിക്കുന്നില്ലെന്നും വേലി തന്നെ വിള തിന്നുന്നത് പോലെയാണ് നിയമങ്ങളെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ. അവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് പ്രസക്തമാണെന്നും അവകാശങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നതിന് നടപടികൾ കൂടുതൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യ സേവന സാംസ്കാരിക സംഘടനയായ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും മലയാള മനോരമയും സംയുക്തമായി ചേർന്ന് കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച വിവരാവകാശ, സേവനാവകാശ സിമ്പോസിയം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തെ കുറിച്ച് വഖഫ് ബോർഡ് മുൻ സെക്രട്ടറി അഡ്വ. ബി.എം ജമാലും, സേവനാവകാശ നിയമത്തെ കുറിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെർവാഡും ക്ലാസെടുത്തു.
പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ വേണ്ടിയാണ് സിമ്പോസിയം സംഘടിപ്പിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ ആമുഖ പ്രസംഗം നടത്തി.
മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മലയാള മനോരമ ബ്യൂറോ ചീഫ് നഹാസ് പി. മുഹമ്മദ്, ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി പി. ദാമോധരൻ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, കേരള കോൺഗ്രസ് നേതാവ് നാഷണൽ അബ്ദുല്ല, കേരള മുസ്‌ലിം ജമാഅത്ത് നേതാവ് സി.എം. ചേരൂർ, എ.എസ്. മുഹമ്മദ്കുഞ്ഞി, തളങ്കര നൗഫൽ, കെ.എച്ച്.എം. സി.എൽ.ഹമീദ്, വി.ആർ. സദാനന്ദൻ മാസ്റ്റർ, അബ്ദുല്ല മുഗു, രാജാവ് ഉമ്മർ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെഎംസിസി നേതാവ് നവാസ് ചെങ്കള, കെ.ബി. മുഹമ്മദ് കുഞ്ഞി, എ. അബൂബക്കർ ബേവിഞ്ചെ, ആനന്ദൻ പെരുമ്പള, ടി.എ. ശാഫി, ബാലകൃഷ്ണൻ ചെർക്കള, ഡോ. അബ്ദുൽ സത്താർ, റഹീം ചൂരി, അഡ്വ. ടി.ഇ.അൻവർ, മൊയ്തീൻ കുഞ്ഞി ചാപ്പാടി, അഷ്റഫ് അലി ചേരങ്കൈ, ഉസ്മാൻ കടവത്ത്, ഹാരിസ് തായൽ നൗഷാദ് ചെർക്കള, സിദ്ദീഖ് പടപ്പിൽ, ഷരീഫ് ബോസ് തുടങ്ങിയവർ സംബന്ധിച്ചു. ജന. സെക്രട്ടറി സെഡ് എ മൊഗ്രാൽ സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.