city-gold-ad-for-blogger

കാസർകോടിന്റെ ഹൃദയത്തിൽ ജീവിക്കുന്ന ചെർക്കളം അബ്ദുല്ല; ഓർമ്മകൾക്ക് നിറം പകർന്ന് അനുസ്മരണം

Cherkalam Abdulla commemoration ceremony in Kasaragod
Photo: Special Arrangement

● മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
● ചെർക്കളം അബ്ദുല്ലയുടെ വസതിയിൽ സ്നേഹ സംഗമം നടന്നു.
● നിരവധി മത, രാഷ്ട്രീയ നേതാക്കൾ പരിപാടികളിൽ പങ്കെടുത്തു.
● പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുസ്മരിച്ചു.
● മുഹിയുദ്ധീൻ വലിയ ജുമാമസ്ജിദിൽ പ്രാർത്ഥന നടന്നു.

കാസർകോട്: (KasargodVartha) കേരളത്തിന്റെ വടക്കേ അറ്റമായ കാസർകോട് ജില്ലയുടെ വികസനത്തിന് അഹോരാത്രം പ്രവർത്തിച്ച നേതാവും മുൻമന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടികൾ നടന്നു. ജില്ലയുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ നിരന്തരം എത്തിച്ച് നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ച ചെർക്കളം അബ്ദുല്ലയെ ജില്ലയുടെ വികസന ശില്പിയായാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് വിശേഷിപ്പിച്ചത്. മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് നേതാവ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ, എം.എൽ.എ., മന്ത്രി എന്നീ നിലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ചെർക്കളം അബ്ദുല്ല കാഴ്ചവെച്ചത്. ഏത് ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യാനും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഏതറ്റംവരെ പോകാനും അദ്ദേഹം മടിച്ചിരുന്നില്ലെന്നും ബഷീർ വെള്ളിക്കോത്ത് അനുസ്മരിച്ചു. ചെർക്കളം അബ്ദുല്ലയുടെ വിയോഗം മുസ്ലിംലീഗിനും കാസർകോട് ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., പി.എം. മുനീർ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ., കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, എ.ബി. ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, എ.കെ. ആരിഫ്, കെ.ബി. മുഹമ്മദ്‌ കുഞ്ഞി, ബദറുദ്ധീൻ കെ.കെ. എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

Cherkalam Abdulla commemoration ceremony in Kasaragod

ചെർക്കളം അബ്ദുല്ലയുടെ ഓർമ്മകൾക്ക് നിറം പകർന്ന്, അദ്ദേഹത്തിന്റെ വസതിയായ കംസാനക് വില്ലയിൽ സ്നേഹ സംഗമം നടന്നു. ചെർക്കളത്തിന്റെ പൊതുജീവിതത്തിലെ നിരവധി മത, രാഷ്ട്രീയ നേതൃത്വങ്ങളുടെ സുപ്രധാന യോഗങ്ങൾ ചേർന്ന ഇടമായിരുന്നു ഈ വസതി. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ രാമന്തളി, സെയ്ദ് ഹാമിദ് അൻവർ അഹദൽ തങ്ങൾ മുഹിമ്മാത്ത്, പി.കെ. വിനോദ് കുമാർ, കൂക്കൾ ബാലകൃഷ്ണൻ, ജലീൽ എരുതുംകടവ്, സി.എ. അഹമ്മദ് ഹാജി അസ്മാസ്, പി.എ. അബ്ദുല്ല ടോപ്പ്, ഹക്കീം കുന്നിൽ, ശിഹാബ് തങ്ങൾ മേൽപ്പറമ്പ, അനീസ് മാങ്ങാട്, റഫീഖ് മാങ്ങാട്, മുഹമ്മദ് കുഞ്ഞി കടവത്ത്, സെഡ്.എ. മൊഗ്രാൽ, ബഷീർ പള്ളങ്കോട്, എ. അബൂബക്കർ ബേവിഞ്ച, മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ള, ഖാദർ തായൽ, ബഷീർ ബി.എ. കോലാച്ചിയടുക്കം, സി.കെ. ഹാരിസ്, എം. മൊയ്തീൻ കുഞ്ഞി ചേരൂർ, മുജീബ് കളനാട്, ഹാരിസ് തായൽ, മൻസൂർ കമ്പാർ, ജലീൽ കടവത്ത്, നാസർ ബാവിക്കര, നിസാർ അറൻത്തോട്, ബഷീർ കോട്ടൂർ, എം.കെ. അബ്ദുൽ റഹിമാൻ, ബഷീർ ബച്ചി തായൽ, കരീം ചൗക്കി, ഇഖ്ബാൽ സി.എൻ., കബീർ ചെർക്കളം, ആനന്ദൻ പെരുമ്പള, മജീദ് സന്തോഷ് നഗർ, ബി.എം.എ. ഖാദർ, സി.കെ. അബൂബക്കർ, ഷാഫി നെക്കര, സി.കെ. ശാഫി, ഹമീദ് മാസ്റ്റർ ബദിയടുക്ക, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം, എം.ടി. അഹമ്മദലി, ഫൈസൽ പൈച്ചു ചെർക്കള, എ.കെ. ജലീൽ ബേവിഞ്ച, സി.എച്ച്. ബടക്കേക്കര, നൗഷാദ് സന്തോഷ് നഗർ, അബൂബക്കർ മരുതടുക്കം, ശാഹുൽ ഹമീദ് ചേരൂർ, ആയിഷ ചെർക്കളം, മുംതാസ് സമീറ, നൗഷാദ് സി.എച്ച്. ബടക്കേക്കര, ജാസ്മിൻ കബീർ ചെർക്കളം, ബഷീർ എം. ചേരൂർ, റഫീഖ് ചെർക്കള, ഹാരിസ് എം. ചേരൂർ, ഖാദർ ബർക്കത്ത്, നിഷ മുഹമ്മദ് നാസർ, സാജിദ ഖാദർ, സിംസാർ പൊടിപ്പള്ളം തുടങ്ങിയ പ്രമുഖർ സ്നേഹ സംഗമത്തിൽ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ചെർക്കള മുഹിയുദ്ധീൻ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ, ചെർക്കളത്തിന്റെ ഖബറിനരികിൽ നടന്ന പ്രാർത്ഥനക്ക് സെയ്ദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ മുഹിമ്മാത്തും, വസതിയിൽ നടന്ന പ്രാർഥനക്ക് രാമന്തളി സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങളും നേതൃത്വം നൽകി.

കാസർകോടിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കിടുക.

Article Summary: Commemoration of Cherkalam Abdulla, former minister and architect of Kasaragod's development.

#CherkalamAbdulla #Kasaragod #KeralaPolitics #MuslimLeague #Development #Commemoration

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia