city-gold-ad-for-blogger

രാഷ്ട്രീയ കൊല: സി പി എം പുലര്‍ത്തുന്ന നിസ്സംഗത അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കി: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 19/07/2016) രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുമ്പോള്‍ സി പി എം പുലര്‍ത്തുന്ന നിസ്സംഗത അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഒരു ഭാഗത്ത് ഭരണ ഗൂഢ സ്‌പോണ്‍സര്‍ഷിപ്പാണ് കൊലപാതകത്തെയും അക്രമത്തെയും പ്രേത്സാഹിപ്പിക്കുന്നത്.

കയ്യൂക്ക് കൊണ്ടും അക്രമം നടത്തിയും ജനങ്ങളെ അടക്കി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ലോകത്തിന്റെ മൂന്നില്‍ ഒരുഭാഗം അടക്കി ഭരിച്ച കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ തകര്‍ന്നു പോയത് എന്തിന്റെ പേരിലാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. കുറ്റിയാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നത് പിണറായുടെ പോലീസിന്റെ നിസ്സംഗത കൊണ്ടാണ്. യു ഡി എഫ് സര്‍ക്കാര്‍ നാറാത്തും, എടക്കാട്ടും, എന്‍ ഡി എഫിന്റെ കൊലയാളി പരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്തും റെയ്ഡ് ചെയ്ത് ആയുധങ്ങള്‍ പിടിച്ചെടുത്തും നടപടികള്‍ സ്വീകരിച്ചപ്പോള്‍ തീവ്രവാദികള്‍ മാളത്തിലേക്ക് പിന്‍വലിഞ്ഞിരുന്നു.

എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ വീണ്ടും സ്വസ്ഥത നഷ്ടപ്പെടുകയാണ്. ഇത്തരം തീവ്രവാദ സംഘടനകള്‍ തലപൊക്കുകയും ചെയ്യുന്നു. നീതി ലഭ്യമാകാത്തിടത്ത് ജനങ്ങള്‍ നടപ്പിലാക്കുന്ന ചരിത്ര നീതിയുണ്ട്. അതിനിടവരുത്താതിരിക്കലാണ് നല്ലതെന്നും ചെര്‍ക്കളം പറഞ്ഞു.

രാഷ്ട്രീയ കൊല: സി പി എം പുലര്‍ത്തുന്ന നിസ്സംഗത അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കി: ചെര്‍ക്കളം അബ്ദുല്ല

Keywords : Cherkalam Abdulla, Muslim-league, CPM, SDPI, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia